പാലക്കാട്: മലമ്പുഴയിലെ സിപിഐഎം പ്രവര്ത്തകന് ഷാജഹാന്റെ കൊലപാതകത്തില്‍ രണ്ട് പേര് പൊലീസ് പിടിയില്‍. കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്തയാളും പ്രതികളെ സഹായിച്ചയാളുമാണ് പിടിയിലായിരിക്കുന്നത്. രണ്ടിടങ്ങളിലായി ഒളിവില്‍ കഴിയുകയായിരുന്നു പ്രതികള്‍. ഒരാളെ പട്ടാമ്പിയില്‍ നിന്നും, മറ്റൊരാളെ പൊള്ളാച്ചിയില്‍ നിന്നുമാണ് പിടികൂടിയത്. ഇവരെ പൊലീസ് ചോദ്യം ചെയ്യുകയാണ്. ഷാജഹാന് വധക്കേസ് അന്വേഷിക്കാന്‍ പ്രത്യേക അന്വേഷണ സംഘത്തെ ഇന്നലെ രൂപീകരിച്ചിരുന്നു. പാലക്കാട് ഡിവൈഎസ്പി വി കെ രാജുവിന്റെ മേല്‍നോട്ടത്തില്‍ 19 അംഗ സംഘമാണ് അന്വേഷണം നടത്തുന്നത്.