പിഎംഎ സലാമിന്റെ ഡിവിഷനിൽ ലീഗിന് വിമത സ്ഥാനാർഥി

പിഎംഎ സലാമിന്റെ ഡിവിഷനിൽ ലീഗിന് വിമത സ്ഥാനാർഥി. തിരൂരങ്ങാടി നഗരസഭ ഇരുപത്തി അഞ്ചാം ഡിവിഷനിൽ ലീഗ് വിമത സ്ഥാനാർഥി. നിലവിലെ ഇരുപത്തി നാലാം ഡിവിഷൻ അംഗവും നഗരസഭ ഉപാധ്യക്ഷയുമായ സുലൈഖ കാലൊടി ആണ് മത്സരിക്കുന്നത്.

നിലവിലെ തിരൂരങ്ങാടി നഗരസഭാ ഉപാധ്യക്ഷ കൂടിയായ കാലൊടി സുലൈഖയാണ്‌ 25-ാം ഡിവിഷൻ തിരൂരങ്ങാടി കെ.സി റോഡ്‌ ഡിവിഷനിൽ പ്രചാരണം തുടങ്ങിയത്‌. വനിതാ സംവരണമായ നഗരസഭാധ്യക്ഷ സ്ഥാനത്തേക്ക്‌ ഇവരുടെ പേര്‌ ഉയർന്നിരുന്നതാണ്‌. തർക്കമുയർന്നതോടെ ഇവർക്ക്‌ സ്ഥാനാർഥിത്വം ഇല്ലെന്ന്‌ കഴിഞ്ഞദിവസം ചേർന്ന തിരൂരങ്ങാടിയിലെ മുസ്‌ലിംലീഗ്‌ ഉന്നതാധികാരസമിതി തീരുമാനിക്കുകയുണ്ടായി. അതോടെ കാലൊടി സുലൈഖ വിമത സ്ഥാനാർഥിയായി രംഗത്തിറങ്ങുകയായിരുന്നു.

സി.പി ഹബീബയാണ് ലീഗിന്റെ ഔദ്യോഗിക സ്ഥാനാർഥി. സി.പി ഹബീബ ഈ ഡിവിഷനിൽ യുഡിഎഫ്‌ സ്ഥാനാർഥിയായി പ്രചാരണം തുടങ്ങിയിട്ടുണ്ട്. ചെയർപേഴ്‌സൺ സ്ഥാനത്തേക്കും ഇവരുടെ പേരാണ് ഉയർന്നുകേൾക്കുന്നത്‌. അതിനിടെയാണ്‌ വിമതസ്ഥാനാർഥി രംഗത്തെത്തിയത്‌. മുൻപും വിമത സ്ഥാനാർഥിയായി തിരൂരങ്ങാടിയിൽ മത്സരിക്കുകയും ഗ്രാമപ്പഞ്ചായത്ത്‌ അംഗമാവുകയും ചെയ്തയാളാണ്‌ കാലൊടി സുലൈഖ.

ഇടതുപക്ഷം സുലൈഖ കാലൊടിയെ പിന്തുണയ്ക്കാൻ സാധ്യതയുണ്ട്‌. സ്ഥാനങ്ങൾക്ക് വേണ്ടിയല്ല ജനക്ഷേമ പ്രവർത്തനങ്ങൾക്ക് വേണ്ടിയാണ് മത്സരിക്കുന്നത് എന്ന് സുലൈഖ കാലൊടി പറഞ്ഞു. നടപടി ഉണ്ടാകുമെന്ന് ലീഗ് നേതൃത്വം അറിയിച്ചു.

spot_img

Related news

75 കാരിയുടെ വയറ്റിൽ 3.5 കി.ഗ്രാം ഭാരമുള്ള മുഴ; പെരിന്തല്‍മണ്ണ ജില്ല ആശുപത്രിയിൽ സര്‍ജറി വിജയം

മലപ്പുറം: സര്‍ക്കാര്‍ ആശുപത്രികളിലെ പോരായ്മകള്‍ ഇടക്കിടെ വാര്‍ത്തകളിലിടം പിടിക്കുമ്പോള്‍, പരിമിതമായ സൗകര്യങ്ങളില്‍...

തിരൂരിൽ എംഡിഎംഎയുമായി പതിനെട്ടുകാരൻ അറസ്റ്റിൽ

തിരൂർ: മലപ്പുറം തിരൂരിൽ എംഡിഎംഎയുമായി പതിനെട്ടുകാരൻ അറസ്റ്റിൽ. പറവണ്ണ സ്വദേശി അലി...

ദേശീയപാത 66; സർവീസ് റോഡുകൾ ‘വൺ വേ’ തന്നെയാക്കും; അനധികൃത കയ്യേറ്റങ്ങളും പാർക്കിങ്ങും ഒഴിവാക്കും

മലപ്പുറം ജില്ലയിലൂടെ കടന്നുപോകുന്ന ദേശീയപാത 66-ന്റെ സർവീസ് റോഡുകൾ 'വൺ വേ'...

വണ്ടൂരിനെ നടുക്കിയ രാത്രി; യുവാക്കളെ ജീപ്പിടിച്ചു കൊല്ലാന്‍ ശ്രമിച്ച പ്രതി പിടിയില്‍

മലപ്പുറം: യുവാക്കളെ ജീപ്പിടിച്ചു കൊല്ലാന്‍ ശ്രമിച്ച കേസിലെ പ്രതി പിടിയില്‍. പൂങ്ങോട്...

വെട്ടിച്ചിറ കാടാമ്പുഴയിലെ ബാലവിവാഹം: കേരളത്തിന് അപമാനമെന്ന് കോടതി

മഞ്ചേരി: കാടാമ്പുഴയില്‍ 14കാരിയുടെ വിവാഹം നടത്താന്‍ ശ്രമിച്ച ബന്ധുക്കളുടെ നടപടി നൂറ്...