പാലക്കാട് ഉപതെരഞ്ഞെടുപ്പ് തോല്‍വി; കുറ്റക്കാര്‍ക്കെതിരെ നടപടി ഉറപ്പാക്കണമെന്ന് ബിജെപി

പാലക്കാട് ഉപതെരഞ്ഞെടുപ്പ് തോല്‍വിയില്‍ അന്വേഷണം വേണമെന്ന് ബിജെപി നേതൃയോഗത്തില്‍ ആവശ്യം. കുറ്റക്കാര്‍ക്കെതിരെ നടപടി ഉറപ്പാക്കണമെന്ന് ഭാരവാഹികള്‍ ആവശ്യപ്പെട്ടു. എന്നാല്‍ സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്റെ മറുപടി തെരഞ്ഞെടുപ്പ് പ്രകടനം സംബന്ധിച്ച റിപ്പോര്‍ട്ട് ലഭിക്കട്ടെയെന്നായിരുന്നു. പരസ്യപ്രസ്താവനകള്‍ക്ക് നേതൃത്വം വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്.

ഇതിനിടെ തെരഞ്ഞെടുപ്പ് വേളയിലെ പരസ്യപ്രതികരണങ്ങളില്‍ നടപടിയിലേക്ക് കടക്കാന്‍ ബിജെപി. ഇംഗ്ലീഷ് തര്‍ജമയായി എല്ലാ പ്രതികരണങ്ങളും അയക്കാന്‍ നിര്‍ദേശം നല്‍കി. പ്രതികരണങ്ങള്‍ ദേശീയ നേതൃത്വം പരിശോധിക്കും. തിരഞ്ഞെടുപ്പ് വേളയില്‍ ജനങ്ങളെ അകറ്റിയ പ്രതികരണങ്ങള്‍ എല്ലാം ശേഖരിക്കുന്നു. സംസ്ഥാന ജനറല്‍ സെക്രട്ടറി പി സുധീറിനാണ് ചുമതല നല്‍കിയിരിക്കുന്നത്. അന്വേഷണം നടത്തുന്നത് ദേശീയ നേതൃത്വം നേരിട്ടാണ്.

വിവാദ വീഡിയോ ദൃശ്യങ്ങള്‍ ശേഖരിച്ചു റിപ്പോര്‍ട്ട് തയ്യാറാക്കുന്നു. ദേശീയ നേതാവ് അപരാജിത സാരങ്കി അന്വേഷണം തുടങ്ങി. രഹസ്യമായി അന്വേഷണം നടത്താനും നിര്‍ദേശം നല്‍കിയിട്ടുണ്ട്. അന്വേഷണ സംഘത്തില്‍ കൂടുതല്‍ ദേശീയ നേതാക്കള്‍ ഉണ്ടാകും എന്ന് സൂചന. ബിജെപിയില്‍ പാലക്കാട് തോല്‍വിക്ക് പിന്നാലെ അസ്വാരസ്യങ്ങള്‍ തുടരുകയാണ്. സി കൃഷ്ണകുമാറിനെതിരെ ഒരു വിഭാഗം പരസ്യ നിലപാടെടുത്തതോടെ ജില്ലാ നേതൃത്വം പ്രതിസന്ധിയിലായി. കൗണ്‍സിലര്‍മാരെ പ്രതിക്കൂട്ടിലാക്കിയാല്‍ കടുത്ത നടപടികളിലേക്ക് കടന്നേക്കുമെന്ന സൂചനയുണ്ട്.

spot_img

Related news

‘കേരളം വാങ്ങുന്നത് 240 കോടിയുടെ കുപ്പിവെള്ളം’; നീരുറവകള്‍ വീണ്ടെടുക്കണം: മന്ത്രി പി രാജീവ്

കണ്ണൂര്‍: സംസ്ഥാനത്തെ നീരുറവകളാകെ വീണ്ടെടുക്കണമെന്ന് വ്യവസായ വകുപ്പ് മന്ത്രി പി രാജീവ്....

സംസ്ഥാനത്തെ സ്വര്‍ണവിലയില്‍ വീണ്ടും കുറവ്‌

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കുറഞ്ഞു. 480 രൂപ കുറഞ്ഞ് സ്വര്‍ണവില വീണ്ടും...

കിലോയ്ക്ക് 70 രൂപ; സവാള വില ഉയര്‍ന്നു

ഉല്‍പാദനം കുറഞ്ഞതോടെ കേരളത്തില്‍ സവാള വില ഉയരുന്നു. നിലവില്‍ മൊത്ത വിപണിയില്‍...

നവംബര്‍ മാസത്തെ റേഷന്‍ വിതരണം നീട്ടിയതായി ഭക്ഷ്യ പൊതുവിതരണ വകുപ്പ്‌

തിരുവനന്തപുരം: സംസ്ഥാനത്തെ നവംബര്‍ മാസത്തെ റേഷന്‍ വിതരണം ഡിസംബര്‍ മൂന്ന് വരെ...