ന്യൂഡല്‍ഹി: ഒറ്റപ്പെണ്‍കുട്ടികള്‍ക്കായുള്ള മെറിറ്റ് സ്‌കോളര്‍ഷിപ്പുകള്‍ക്ക് ഓണ്‍ലൈനായി അപേക്ഷിക്കാനുള്ള സമയപരിധി നവംബര്‍ 30 വരെ നീട്ടിയതായി സി.ബി.എസ്.ഇ. അറിയിച്ചു. സി.ബി.എസ്.ഇ. ബോര്‍ഡിനു കീഴില്‍ 2022ലെ പത്താംക്ലാസ് പരീക്ഷ പാസായി നിലവില്‍ സി.ബി.എസ്.ഇ
അഫിലിയേറ്റഡ് സ്‌കൂളില്‍ത്തന്നെ പതിനൊന്നാംക്ലാസില്‍ പഠിക്കുന്ന പെണ്‍കുട്ടികള്‍ക്കാണ് അവസരം. 2021ലെ സ്‌കോളര്‍ഷിപ്പുകള്‍ ലഭിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് അത് പുതുക്കാനുള്ള അപേക്ഷകളും നവംബര്‍ 30 വരെ ഓണ്‍ലൈനായി സമര്‍പ്പിക്കാം. വിവരങ്ങള്‍ www.cbse.gov.in എന്ന വെബ്‌സൈറ്റില്‍ ലഭ്യമാണ്.
