വിവാഹ വാഗ്ദാനം നല്‍കി യുവതിയുടെ നഗ്‌നചിത്രം പകര്‍ത്തി; ഒടുവില്‍ തനിനിറം പുറത്ത്, 49 കാരന്‍ പിടിയില്‍

തൃശൂര്‍: വിവാഹ വാഗ്ദാനം നല്‍കി യുവതിയുടെ നഗ്‌നചിത്രങ്ങള്‍ പകര്‍ത്തി ഭീഷണിപ്പെടുത്തി പീഡിപ്പിച്ച കേസില്‍ പ്രതി പിടിയില്‍. കാക്കത്തുരുത്തി സ്വദേശി വലിയപറമ്പില്‍ വീട്ടില്‍ രഞ്ചിഷ് (49) ആണ് അറസ്റ്റിലായത്. വിവാഹം കഴിക്കാമെന്ന് പറഞ്ഞ് പ്രണയം നടിച്ച് യുവതിയെ പ്രതി കെണിയില്‍ പെടുത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

പ്രണയം നടിച്ച് യുവതിയെ ആദ്യം രഞ്ചിഷ് വശത്താക്കി. പിന്നീട് വിവാഹ വാഗ്ദാനം നല്‍കിയാണ് യുവതിയുടെ നഗ്‌ന ചിത്രങ്ങള്‍ ഇയാള്‍ കൈക്കലാക്കിയത്. പിന്നീട് ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി യുവതിയെ പല സ്ഥലങ്ങളിലെത്തിച്ച് യുവാവ് നിരവധി തവണ പീഡിപ്പിച്ചു. നിരന്തരമായ പീഡനത്തിനും ഭീഷണിക്കും ഇരയായ യുവതി ഒടുവില്‍ പൊലീസിനെ സമീപിക്കുകയായിരുന്നു.

യുവതിയുടെ പരാതിയില്‍ കേസെടുത്ത കാട്ടൂര്‍ പൊലീസ് രഞ്ചിഷിനെ അറസ്റ്റ് ചെയ്തു. ഇരിങ്ങാലക്കുട ഡി.വൈ.എസ്.പി. കെ.ജി. സുരേഷിന്റെ നിര്‍ദേശ പ്രകാരം കാട്ടൂര്‍ ഇന്‍സ്പെക്ടര്‍ ഇ.ആര്‍. ബൈജുവിന്റെ നേതൃത്വത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. സ്വകാര്യ ബസില്‍ മുന്‍പ് കണ്ടക്ടറായി ജോലി ചെയ്തിരുന്ന പ്രതി കാട്ടൂര്‍ സ്റ്റേഷനില്‍ ക്രിമിനല്‍ കേസിലെ പ്രതിയാണ്. അന്വേഷണ സംഘത്തില്‍ എസ്.ഐ. ബാബു ജോര്‍ജ്, എ.എസ്.ഐ. മിനി, സീനിയര്‍ സി.പി.ഒ. ധനേഷ് സി. ജി, ബിന്നല്‍, ഫെബിന്‍ എന്നിവരാണ് ഉണ്ടായിരുന്നത്.

spot_img

Related news

പ്ലസ് വണ്‍ പ്രവേശനം: ഓണ്‍ലൈന്‍ അപേക്ഷ നാളെ വൈകുന്നേരം അഞ്ചുമണി വരെ, വിശദാംശങ്ങള്‍

കേരളത്തിലെ ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളിലെ പ്ലസ് വണ്‍ 2025-26 പ്രവേശനത്തിന് നാളെ (മെയ് 20)...

ആള്‍മാറാട്ടം നടത്തി പണവും വാഹനങ്ങളും മോഷ്ടിക്കുന്ന യുവാവ് പിടിയില്‍

താനൂര്‍: ആള്‍മാറാട്ടം നടത്തി പണവും വാഹനങ്ങളും മോഷ്ടിക്കുന്ന യുവാവ് പിടിയില്‍. കൂട്ടായി...

സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളില്‍ ഓറഞ്ച് യെല്ലോ അലര്‍ട്ടുകള്‍

സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. നാല് ജില്ലകളില്‍...

പാലക്കാട് പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി

പാലക്കാട്: പാലക്കാട് തൃത്താലയില്‍ പത്താം ക്ലാസ്സ് വിദ്യാര്‍ത്ഥിനിയെ വീട്ടില്‍ തൂങ്ങി മരിച്ച...

സംസ്ഥാനത്ത് മഴ കനക്കും; നാളെ 4 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

സംസ്ഥാനത്ത് മഴ മുന്നറിയിപ്പ്. നാളെ 4 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു....