നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പ്: മെയ് അവസാനത്തോടെ പ്രഖ്യാപിക്കുമെന്ന് അഭ്യൂഹം

മലപ്പുറം: പ്രഖ്യാപനം സംബന്ധിച്ച അനിശ്ചിതത്വം നിലനില്‍ക്കുന്നുണ്ടെങ്കിലും നിലമ്പൂരില്‍ ഉപതിരഞ്ഞെടുപ്പു നടക്കാനുള്ള സാധ്യത തള്ളിക്കളയാനായിട്ടില്ല. ജനപ്രാതിനിധ്യ നിയമത്തിലെ ചട്ടപ്രകാരം നിയമസഭാ മണ്ഡലത്തില്‍ ഒഴിവു വന്ന് ആറു മാസത്തിനകം ഉപതിരഞ്ഞെടുപ്പു നടത്തിയാല്‍ മതി. ഇതനുസരിച്ചു ജൂലൈ 12 വരെ നിലമ്പൂരില്‍ തിരഞ്ഞെടുപ്പു പ്രഖ്യാപിക്കാന്‍ സമയമുണ്ട്. നിലമ്പൂര്‍ ഉള്‍പ്പെടെ രാജ്യത്തെ എട്ടു നിയമസഭാ മണ്ഡലങ്ങളിലെ ഉപതിരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ക്കു തുടക്കം കുറിച്ചു കേന്ദ്ര തിരഞ്ഞെടുപ്പു കമ്മിഷന്‍ വിജ്ഞാപനം ഇറക്കിയിരുന്നു.

എട്ടിടത്തും അന്തിമ വോട്ടര്‍പട്ടിക തയാറായിക്കഴിഞ്ഞു. നിയമസഭയുടെ കാലാവധി പൂര്‍ത്തിയാകാന്‍ നാലു വര്‍ഷംവരെ അവശേഷിക്കുന്ന സംസ്ഥാനങ്ങളിലെ മണ്ഡലങ്ങളും ഇതിലുണ്ട്. ഈ മാസം അവസാനത്തോടെ എട്ടിടത്തും ഉപതിരഞ്ഞെടുപ്പു പ്രഖ്യാപിക്കുമെന്ന അഭ്യൂഹം ശക്തമാണ്. ഗുജറാത്തിലെ കഡി, വിസാവദര്‍, കശ്മീരിലെ നഗ്രോട്ട, ബുദ്ഗാം, ബംഗാളിലെ കാളിഗഞ്ച്, മണിപ്പുരിലെ തദുബി, പഞ്ചാബിലെ വെസ്റ്റ് ലുധിയാന എന്നിവിടങ്ങളിലാണു നിലമ്പൂരിനൊപ്പം ഉപതിരഞ്ഞെടുപ്പു നടക്കേണ്ടത്. എട്ടിടത്തെയും അന്തിമ വോട്ടര്‍പട്ടിക ഈ മാസം അഞ്ചിനു പ്രസിദ്ധീകരിച്ചു.

ഇതില്‍ കശ്മീരിലെ രണ്ടു മണ്ഡലങ്ങള്‍ ഒക്ടോബര്‍ മുതല്‍ ഒഴിഞ്ഞുകിടക്കുകയാണ്. നിയമപ്രകാരം ഇവിടെ ഉപതിരഞ്ഞെടുപ്പു നടക്കേണ്ട സമയപരിധി ഏപ്രിലില്‍ അവസാനിച്ചു. പഹല്‍ഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍, പ്രത്യേക അധികാരം ഉപയോഗിച്ചു തിരഞ്ഞെടുപ്പു കമ്മിഷന് ഇതു നീട്ടിവയ്ക്കാം. നിലമ്പൂര്‍ ഉള്‍പ്പെടെ മറ്റിടങ്ങളില്‍ ആറുമാസ കാലാവധി പൂര്‍ത്തിയാകാന്‍ ഇനിയും സമയമുണ്ട്. ഗുജറാത്ത്, മണിപ്പുര്‍, പഞ്ചാബ് സംസ്ഥാനങ്ങളിലെ നിയമസഭയുടെ കാലാവധി അവസാനിക്കാന്‍ രണ്ടു വര്‍ഷത്തിലേറെയുണ്ട്.

നിയമസഭയ്ക്ക് ഒരു വര്‍ഷത്തെ കാലാവധി ബാക്കിയുണ്ടെങ്കില്‍ നിര്‍ബന്ധമായും ഉപതിരഞ്ഞെടുപ്പു നടത്തണമെന്നു നേരത്തേ സുപ്രീം കോടതി നിര്‍ദേശിച്ചിരുന്നു. കേരള നിയമസഭയുടെ കാലാവധി അവസാനിക്കാന്‍ ഒരു വര്‍ഷത്തിലേറെ ബാക്കിയുണ്ടായിരുന്ന ജനുവരി 13നാണു പി.വി അന്‍വര്‍ നിലമ്പൂര്‍ എംഎല്‍എ സ്ഥാനം രാജിവച്ചത്. നിലമ്പൂരില്‍ ഉപതിരഞ്ഞെടുപ്പു പ്രഖ്യാപിച്ചില്ലെങ്കില്‍ കോടതിയെ സമീപിക്കുമെന്ന് അന്‍വര്‍ ഇതിനകം വ്യക്തമാക്കിയിട്ടുണ്ട്. നിലമ്പൂരില്‍ ഇതുവരെ പാര്‍ട്ടികള്‍ സ്ഥാനാര്‍ഥി പ്രഖ്യാപനം നടത്തിയിട്ടില്ലെങ്കിലും മറ്റിടങ്ങളില്‍ അതല്ല സ്ഥിതി. പഞ്ചാബിലും ഗുജറാത്തിലും ചില പാര്‍ട്ടികളെങ്കിലും സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു കഴിഞ്ഞു.

spot_img

Related news

മലപ്പുറം വളാഞ്ചേരിയില്‍ നിന്ന് കാണാതായ 12കാരനെ കണ്ടെത്തി; കുട്ടിയെ കിട്ടിയത് കണ്ണൂരിൽ നിന്ന്

മലപ്പുറം വളാഞ്ചേരി മൂന്നാക്കല്‍ ഷാദിലിനെ(12)നെ കണ്ടെത്തി. കണ്ണൂരിലെ ഓട്ടോ ഡ്രൈവർമാർ കുട്ടിയെ...

‘ആര്യാടൻ ഷൗക്കത്തിന്റെ വിജയത്തിന് വേണ്ടി നന്നായി പ്രവർത്തിച്ചു’; യുഡിഎഫ് ക്യാമ്പ് ആത്മവിശ്വാസത്തിലാണെന്ന് പി.കെ കുഞ്ഞാലിക്കുട്ടി

നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫ് ക്യാമ്പ് ആത്മവിശ്വാസത്തിലെന്ന് മുസ്ലിം ലീഗ്. യുഡിഎഫിന് അനുകൂലമായ...

പുത്തനത്താണി ചുങ്കം അങ്ങാടിക്ക് സ്വകാര്യബസുകളുടെ അവഗണന; യാത്രക്കാരെ വഴിയിൽ ഇറക്കിവിടുന്നതായി പരാതി

പുത്തനത്താണി: ആറുവരിപ്പാതയ്ക്കു സമീപത്തെ ചുങ്കം അങ്ങാടിയെ സ്വകാര്യ ബസുകള്‍ അവഗണിക്കുന്നതായി പരാതി....

കനത്ത മഴയിലും ആവേശത്തിൽ നിലമ്പൂർ വിധിയെഴുതുന്നു; 7 മണിക്കൂർ പിന്നിടുമ്പോൾ പോളിംഗ് 47 % കടന്നു

നിലമ്പൂർ: കനത്ത മഴയിലും നിലമ്പൂർ ആവേശത്തോടെ വിധിയെഴുതുന്നു. 7 മണിക്കൂർ പിന്നിടുമ്പോൾ...

ആറുവരിപ്പാതയില്‍ മഴക്കാലത്ത് വാഹനങ്ങള്‍ തെന്നിമറിയുന്നത് പതിവാകുന്നു; റോഡിന് മിനുസക്കൂടുതല്‍

കോട്ടയ്ക്കല്‍: മഴക്കാലമായതോടെ ആറുവരിപ്പാതയില്‍ അപകടം തുടര്‍ക്കഥയാകുന്നു. വെട്ടിച്ചിറ ചുങ്കം, പുത്തനത്താണി, രണ്ടത്താണി,...