പുതുവത്സരാഘോഷം; റോഡില്‍ പരിധി ലംഘിച്ചാല്‍ പണി കിട്ടും

മലപ്പുറം: പുതുവത്സരാഘോഷം പ്രമാണിച്ച് മതിമറന്ന് വാഹനങ്ങളുമായി നിരത്തിലിറങ്ങുന്നവര്‍ക്ക് പണി കിട്ടും. തിങ്കളാഴ്ചയും ചൊവ്വാഴ്ചയും രാത്രികളില്‍ റോഡുകളില്‍ കര്‍ശന പരിശോധനയുണ്ടാകും. വാഹനാപകടങ്ങള്‍ മുന്നില്‍ കണ്ട് പൊലീസുമായി സഹകരിച്ച് വാഹന പരിശോധന കര്‍ശനമാക്കാന്‍ ജില്ലാ ആര്‍.ടി.ഒ ബി. ഷഫീഖ് നിര്‍ദേശം നല്‍കി. ജില്ലയിലെ പ്രധാന അപകട മേഖലകള്‍, ദേശീയ, സംസ്ഥാന പാത, പ്രധാന നഗരങ്ങള്‍, ഗ്രാമീണ റോഡുകള്‍, വിനോദ കേന്ദ്രങ്ങള്‍ എന്നിവ കേന്ദ്രീകരിച്ചാണ് പരിശോധന.

പൊലീസിന് പുറമെ മോട്ടോര്‍ വാഹന വകുപ്പിലെ എന്‍ഫോസ്‌മെന്റ് വിഭാഗവും, മലപ്പുറം ആര്‍.ടി.ഒ ഓഫീസ്, തിരൂരങ്ങാടി, പൊന്നാനി, തിരൂര്‍, പെരിന്തല്‍മണ്ണ, നിലമ്പൂര്‍, കൊണ്ടോട്ടി സബ് ആര്‍.ടി.ഒ ഓഫീസിലെ ഉദ്യോഗസ്ഥരുടെയും നേതൃത്വത്തിലാണ് രാത്രികാല പരിശോധന. അമിത വേഗത, രണ്ടിലധികമാളുകളെ കയറ്റിയുള്ള ഇരുചക്രവാഹന യാത്ര, മദ്യപിച്ചും മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചുമുള്ള െ്രെഡവിംഗ്, സിഗ്‌നല്‍ ലംഘനം തുടങ്ങിയ കുറ്റങ്ങള്‍ക്ക് പിഴയ്ക്ക് പുറമെ ലൈസന്‍സും റദ്ദാക്കും.

രൂപമാറ്റം നടത്തിയ വാഹനങ്ങള്‍, അമിത ശബ്ദം പുറപ്പെടുവിക്കുന്ന രീതിയില്‍ സൈലന്‍സര്‍ മാറ്റിയിട്ടുള്ള വാഹനങ്ങള്‍ എന്നിവയുടെ രജിസ്‌ട്രേഷന്‍ റദ്ദാക്കുന്നത് ഉള്‍പ്പെടെ നടപടികള്‍ സ്വീകരിക്കുമെന്ന് ജില്ല ആര്‍.ടി.ഒ ബി. ഷഫീഖ് അറിയിച്ചു. എയര്‍ ഹോണ്‍, വിവിധ വര്‍ണ ലൈറ്റുകളുടെ ഉപയോഗം, ഗതാഗത തടസ്സമുണ്ടാക്കുന്ന വാഹനങ്ങള്‍ എന്നിവയ്‌ക്കെതിരെയും നടപടിയുണ്ടാകും. ശബരിമല തീര്‍ഥാടന കാലത്ത് പുതുവത്സരദിനത്തില്‍ റോഡ് തടസ്സങ്ങളൊഴിവാക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണമെന്നും ട്രാഫിക് നിയമങ്ങളെക്കുറിച്ച് കുട്ടികളെ പഠിപ്പിക്കാനും മാതാപിതാക്കള്‍ പരമാവധി ശ്രമിക്കണമെന്നും ആര്‍.ടി.ഒ വ്യക്തമാക്കി.

spot_img

Related news

കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്ന് ഹജ്ജ് യാത്രക്ക് വീണ്ടും ഉയര്‍ന്ന നിരക്ക്; എയര്‍ ഇന്ത്യയ്ക്ക് മാത്രം 1,25,000 രൂപ

കരിപ്പൂര്‍വിമാനത്താവളത്തില്‍ നിന്ന് ഹജ്ജ് യാത്രക്ക് വീണ്ടും ഉയര്‍ന്ന നിരക്ക്. കരിപ്പൂരിലെ ഹജ്ജ്...

കേരള ഗവര്‍ണറായി രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ സത്യപ്രതിജ്ഞ ചെയ്തു അധികാരമേറ്റു

കേരളത്തിന്റെ ഇരുപത്തി മൂന്നാമത് ഗവര്‍ണറായി രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ സത്യപ്രതിജ്ഞ ചെയ്ത്...

ക്രിസ്മസ്-പുതുവര്‍ഷത്തിന് മലയാളി കുടിച്ചു തീര്‍ത്തത് കോടിക്കണക്കിന് രൂപയുടെ മദ്യം

തിരുവനന്തപുരം: സംസ്ഥാനത്ത് ക്രിസ്മസ് -പുതുവത്സര മദ്യ വില്‍പ്പനയില്‍ വന്‍ വര്‍ധനയെന്ന് റിപ്പോര്‍ട്ട്....

ആറുവരിപ്പാതയുടെ ഭാഗമായുള്ള വട്ടപ്പാറ വയഡക്ട് വന്നു ചേരുന്ന വളാഞ്ചേരി ഓണിയല്‍ പാലത്തിനു സമീപത്തെ നിര്‍മാണം അവസാനഘട്ടത്തില്‍

കുറ്റിപ്പുറം: മലപ്പുറം ജില്ലയിലൂടെ കടന്നുപോകുന്ന ആറുവരിപ്പാതയുടെ നിര്‍മാണം 2025 മാര്‍ച്ച് 31ന്...

തൃശൂരിലെ യുവാവിന്റെ കൊലപാതകം; പ്രതികളായ വിദ്യാര്‍ഥികള്‍ ലഹരിക്ക് അടിമകളെന്ന് പൊലീസ്‌

തൃശ്ശൂര്‍: പുതുവത്സര രാത്രി തൃശ്ശൂര്‍ തേക്കിന്‍കാട് മൈതാനത്ത് യുവാവിനെ കൊലപ്പെടുത്തിയ കേസില്‍...