കേരളത്തില്‍ ബിജെപിക്ക് പുതിയ മുഖം; മുന്‍ കേന്ദ്ര മന്ത്രി രാജീവ് ചന്ദ്രശേഖര്‍ സംസ്ഥാന അധ്യക്ഷനാകും

മുൻ കേന്ദ്ര മന്ത്രി രാജീവ് ചന്ദ്രശേഖർ ബിജെപി സംസ്ഥാന അധ്യക്ഷനാകും. ദേശീയ നേതാക്കളായ പ്രകാശ് ജാവദേക്കറും അപരാജിത സാരംഗിയും രാജീവ് ചന്ദ്രശേഖറുമായി ചർച്ച പൂർത്തിയാക്കി. ഇനി കോർ കമ്മിറ്റി യോഗത്തിൽ രാജീവ് ചന്ദ്രശേഖറിന്റെ പേര് അവതരിപ്പിക്കും. തിരുവനന്തപുരത്ത് ഹോട്ടൽ ഹൈസിന്തിൽ ആണ് യോഗം. തിരഞ്ഞെടുപ്പ് ചുമതലയുള്ള കേന്ദ്രമന്ത്രി പ്രൾഹാദ് ജോഷിയാണ് കോർ കമ്മിറ്റിയെ കേന്ദ്ര തീരുമാനം അറിയിക്കുക. അതിനു ശേഷം നാമനിർദേശ പത്രിക നൽകും. നാളെയാണ് സംസ്ഥാന അധ്യക്ഷനെ ഔദ്യോഗികമായി പ്രഖ്യാപിക്കുക. കെ സുരേന്ദ്രന്റെ പിൻഗാമിയായാണ് രാജീവ് ചന്ദ്രശേഖർ സംസ്ഥാന അധ്യക്ഷ സ്ഥാനത്തേക്ക് എത്തുന്നത്.

വ്യവസായിയായ രാജീവ് ചന്ദ്രശേഖർ കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ തിരുവനന്തപുരത്ത് ജനവിധി തേടിയിരുന്നു. ശശി തരൂരിനെതിരെ ശക്തമായ പോരാട്ടം കാഴ്ചവെക്കാനും കഴിഞ്ഞു. രാജീവ് ചന്ദ്രശേഖറിലൂടെ യുവാക്കളെ സ്വാധീനിക്കാനും, പാർട്ടിക്കതീതമായ പിന്തുണ ഉറപ്പാക്കാനും കഴിയുമെന്ന് ബിജെപി ദേശീയ നേതൃത്വം കണക്കുകൂട്ടുന്നു.

spot_img

Related news

ജമ്മുകശ്മീരിലെ ഉധംപൂരില്‍ ഭീകരരുമായി ഏറ്റുമുട്ടല്‍; ഒരു ജവാന് വീരമൃത്യു

ജമ്മുകശ്മീരിലെ ഉധംപൂരില്‍ ഭീകരരുമായുള്ള ഏറ്റുമുട്ടലില്‍ ഒരു ജവാന് വീരമൃത്യു. പ്രദേശത്ത് ഭീകരര്‍ക്കായുള്ള...

മദ്യപാനത്തിനിടെ തര്‍ക്കം; ജ്യേഷ്ഠന്‍ അനുജനെ കുത്തിക്കൊലപ്പെടുത്തി

തൃശൂരില്‍ മദ്യപാനത്തിനിടെയുണ്ടായ തര്‍ക്കത്തില്‍ ജ്യേഷ്ഠന്‍ അനുജനെ കുത്തിക്കൊലപ്പെടുത്തി. ആനന്ദപുരം സ്വദേശി യദു...

അക്രമികളുടെ മതം അക്രമത്തിന്റേത് മാത്രം, യഥാര്‍ത്ഥ മതവുമായി ഒരു ബന്ധവും അതിന് ഇല്ല: പാണക്കാട് സാദിഖലി തങ്ങള്‍

മലപ്പുറം: പഹല്‍ ഗാം ഭീകരാക്രമണത്തെ അപലപിച്ച് പാണക്കാട് സാദിഖലി തങ്ങള്‍. രാജ്യത്തിന്റെ...

യുഡിഎഫ് പ്രവേശനം: പി.വി അന്‍വറുമായി കോണ്‍ഗ്രസ് നേതാക്കള്‍ ഇന്ന് ചര്‍ച്ച നടത്തും

പി.വി അന്‍വറിന്റെ യുഡിഎഫ് പ്രവേശനത്തില്‍ ഇന്ന് നിര്‍ണായക ചര്‍ച്ച. കോണ്‍ഗ്രസ് നേതാക്കള്‍...

അത്യപൂര്‍വ ട്രിപ്പിള്‍ കണ്‍ജങ്ഷന്‍ ഈ മാസം 25 ന്‌

ആകാശം നമ്മളെ നോക്കി പുഞ്ചിരിക്കുന്ന അത്യപൂര്‍വ പ്രതിഭാസം കാണാന്‍ ഉടന്‍ അവസരം....