പാലക്കാട്: അട്ടപ്പാടിയില്‍ വീണ്ടും നവജാത ശിശു മരിച്ചു. മുരുഗള ഊരിലെ അയ്യപ്പന്‍-സരസ്വതി ദമ്പതിമാരുടെ മകളാണ് മരിച്ചത്. 3 മാസമാണ് കുഞ്ഞിന് പ്രായം. മരണകാരണം വ്യക്തമായിട്ടില്ല. കുഞ്ഞിന് മുലപ്പാല്‍ നല്‍കുന്നതിനിടെ പാല്‍ നെറുകയില്‍ കയറിയെന്നാണ് പ്രാഥമിക നിഗമനം. ഒറ്റപ്പെട്ട ഊരായാതിനാല്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ഇതുവരെ മുരുകള ഊരില്‍ എത്തായാനായിട്ടില്ല. ഭവാനിപ്പുഴയ്ക്ക് മറുകരയിലുള്ള ഊരാണ് മുരുകള. കഴിഞ്ഞ പ്രളയത്തില്‍ ഇവടേക്കുള്ള പാലം തകര്‍ന്നിരുന്നു. അത് ഇതുവരെ പുനര്‍ നിര്‍മിക്കാനായിട്ടില്ല. ഇതോടെ, അട്ടപ്പാടിയില്‍ ഈ വര്‍ഷം മാത്രം മരിച്ച നവജാത ശിശുക്കളുടെ എണ്ണം 7 ആയി. കഴിഞ്ഞ മാസം മാത്രം 3 കുഞ്ഞുങ്ങളാണ് അട്ടപ്പാടിയില്‍ മരിച്ചത്. 6 മാസത്തിനിടെ 10 ശിശുക്കള്‍ ഇവിടെ മരിച്ചു.