കരിപ്പൂരില്‍ നിന്നുള്ള ഹജ്ജ് യാത്ര നിരക്ക് വര്‍ധനയ്ക്ക് പിന്നില്‍ വലിയ ഗൂഢാലോചനയെന്ന് മുസ്ലീംലീഗ്

കരിപ്പൂരില്‍ നിന്നുള്ള ഹജ്ജ് യാത്ര നിരക്ക് വര്‍ധനയില്‍ പ്രതിഷേധവുമായി മുസ്ലിം ലീഗ്. നിരക്ക് വര്‍ധനക്ക് പിന്നില്‍ ഗൂഢാലോചന എന്ന് പിഎംഎ സലാം. സംസ്ഥാന സര്‍ക്കാര്‍ കണ്ട ഭാവം നടിക്കുന്നില്ല എന്നും അദ്ദേഹം കുറ്റപ്പെടുത്തി.

കണ്ണൂര്‍, കൊച്ചി വിമാനത്താവളങ്ങളെ അപേക്ഷിച്ച് കരിപ്പൂരില്‍ നിന്നുള്ള ഹജ്ജ് തീര്‍ത്ഥാടകര്‍ അധികമായി 40,000 തോളം രൂപയാണ് നല്‍കേണ്ടത്. നിരക്ക് വര്‍ദ്ധനക്ക് പിന്നില്‍ ഗൂഢാലോചന എന്നാണ് മുസ്ലീം ലീഗിന്റെ ആരോപണം. വിഷയത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ഇടപെടല്‍ നടത്തുന്നില്ലെന്നും പിഎംഎ സലാം കുറ്റപ്പെടുത്തുന്നു.

മന്ത്രി വി അബ്ദുറഹിമാന്‍ കേന്ദ്ര വ്യോമയാനമന്ത്രിക്കും, ന്യൂനപക്ഷ മന്ത്രിക്കും പരാതി നല്‍കിയിരുന്നു. കഴിഞ്ഞ വര്‍ഷവും കരിപ്പൂരില്‍ നിന്ന് ഉയര്‍ന്ന നിരക്ക് തന്നെ ആയിരുന്നു. പിന്നീട് ശക്തമായ സമരത്തിന് ഒടുവില്‍ നിരക്ക് കുറച്ചെങ്കിലും കുറച്ചിരുന്നു.

spot_img

Related news

‘പ്രിയദർശിനി’: സംസ്ഥാനത്ത് സ്ത്രീകൾക്കും ട്രാൻസ്ജെൻഡറുകൾക്കും കെ.എസ്.ആർ.ടി.സിയിൽ സൗജന്യ യാത്ര; ജൂൺ 15 മുതൽ പ്രാബല്യത്തിൽ

സംസ്ഥാനത്ത് പ്രായഭേദമന്യേ എല്ലാ സ്ത്രീകൾക്കും ട്രാൻസ്ജെൻഡർ വ്യക്തികൾക്കും കെ.എസ്.ആർ.ടി.സി ഓർഡിനറി ബസുകളിൽ...

കേരളത്തിന് യോജിച്ചതല്ല ഇത്; സലീം കുമാറിന്റെ സംസ്‌കാര ചടങ്ങിലെ അനിഷ്ട സംഭവങ്ങളിലും സൈബർ ആക്രമണത്തിലും മുഖ്യമന്ത്രി വി.ഡി. സതീശൻ

തിരുവനന്തപുരം: അന്തരിച്ച പ്രശസ്ത നടൻ സലീം കുമാറിന്റെ സംസ്‌കാര ചടങ്ങുകൾക്കിടയിലുണ്ടായ ദൗർഭാഗ്യകരമായ...

മലമ്പുഴ ഡാമിൽ കുളിക്കാനിറങ്ങി കാണാതായ മലപ്പുറം സ്വദേശിയായ വിദ്യാർത്ഥിയുടെ മൃതദേഹം കണ്ടെത്തി

മലമ്പുഴ: പാലക്കാട് മലമ്പുഴ ഡാമിൽ സുഹൃത്തുക്കൾക്കൊപ്പം കുളിക്കാനിറങ്ങുന്നതിനിടെ വെള്ളത്തിൽ വീണ് കാണാതായ...

ചരിത്രം കുറിച്ച് നരേന്ദ്ര മോദി; തുടർച്ചയായി ഏറ്റവും കൂടുതൽ കാലം പ്രധാനമന്ത്രിയായ നേതാവെന്ന റെക്കോർഡ് ഇനി മോദിക്ക്

ന്യൂഡൽഹി: ഇന്ത്യയുടെ ജനാധിപത്യ ചരിത്രത്തിൽ പുതിയ നാഴികക്കല്ല് പിന്നിട്ട് പ്രധാനമന്ത്രി നരേന്ദ്ര...

മാലിന്യമില്ല, പച്ചയായ ശുദ്ധവായു മാത്രം! കേരളത്തിന്റെ ‘എയർ പ്യൂരിഫയറായി’ തട്ടേക്കാട് പക്ഷിസങ്കേതം

കോതമംഗലം: കേരളത്തിലെ വനമേഖലയോട് ചേർന്ന പ്രദേശങ്ങളിൽ ഏറ്റവും മികച്ച വായു ഗുണനിലവാരം...