എം എസ് എഫ് മുന്നണിവിട്ടു, ഇനി ഒറ്റയ്ക്ക് മത്സരിക്കാന്‍ തീരുമാനം

കോഴിക്കോട്: കാലിക്കറ്റ് യൂണിവേഴ്‌സിറ്റി യൂണിയന്‍ തെരഞ്ഞെടുപ്പിലെ പരാജയത്തിന് പിന്നാലെ മുന്നണി വിട്ട് മുസ്ലിം ലീഗിന്റെ വിദ്യാര്‍ഥി സംഘടനയായ എം.എസ്.എഫ്. കോണ്‍ഗ്രസ് വിദ്യാര്‍ഥി സംഘടനയായ കെ.എസ്.യു കാലുവാരിയെന്ന് ആക്ഷേപിച്ചാണ് എം.എസ്.എഫ് മുന്നണി വിട്ടത്. ഇനി കാമ്പസുകളില്‍ എം.എസ്.എഫ് ഒറ്റക്ക് തെരഞ്ഞെടുപ്പിനെ നേരിടുമെന്നും നേതാക്കള്‍ അറിയിച്ചു. യു.ഡി.എസ്.എഫ് കണ്‍വീനര്‍ സ്ഥാനത്ത് നിന്നും എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് പി.കെ. നവാസ് രാജിവെച്ചു.

കാമ്പുസുകളില്‍ ഇനി എംഎസ്എഫ് ഒറ്റയ്ക്ക് മത്സരിക്കാനും തീരുമാനമായി. എംഎസ്എഫിന് മാത്രമായി ഇരുന്നൂറിലധികം യുയുസിമാരെ ലഭിച്ച യൂണിവേഴ്സിറ്റി യൂണിയന് തെരഞ്ഞെടുപ്പില്‍ യൂണിയന്‍ നഷ്ടപ്പെടാന് കാരണം കെഎസ്യു വോട്ടുമറിച്ചതാണെന്ന് ഇന്നലെ ചേര്‍ന്ന് എംഎസ്എസ് സംസ്ഥാന സെക്രട്ടറിയറ്റില്‍ അഭിപ്രായമുണ്ടായിരുന്നു.

സംസ്ഥാന ജനറല്‍ സെക്രട്ടറി സി കെ നജാഫിന്റെ ഫെസ്ബുക്ക് പോസ്റ്റിലും തെരഞ്ഞെടുപ്പ് തോല്‍വിക്ക് കാരണമായി കെഎസ് യുവിനെതിരെ പരോക്ഷ വിമര്‍ശനമുണ്ടായിരുന്നു. ട്രഷറര്‍ അഷര്‍ പെരുമുക്കും കെഎസ്യുവിനെതിരെ രംഗത്തെത്തി. പിന്നില്‍ നിന്ന് കുത്തുന്ന കുലം കുത്തികള്‍ക്ക് കാലം മാപ്പ് തരില്ലെന്നും, പാളയത്തില്‍ പടയെ മനസ്സിലാക്കേണ്ടിയിരുന്നുവെന്നുമാണ് അഷര്‍ പെരുമുക്ക് ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചത്.

തെരഞ്ഞെടുപ്പില്‍ എസ്എഫ്ഐ ഉജ്വല വിജയം നേടിയിരുന്നു. അഞ്ച് ജനറല്‍ സീറ്റ് ഉള്‍പ്പെടെ പത്തില്‍ ഒമ്പതും എസ്എഫ്ഐ സ്വന്തമാക്കി. മലപ്പുറം ജില്ലാ നിര്‍വാഹക സമിതി അംഗം ജയിച്ചതുമാത്രമാണ് എംഎസ്എഫിന് ആശ്വാസമായത്.

spot_img

Related news

മലപ്പുറം ജില്ലയിലെ വില്ലേജ് ഓഫിസുകളില്‍ ജില്ലാ കലക്ടറുടെ നേതൃത്വത്തില്‍ മിന്നല്‍ പരിശോധന

മലപ്പുറ ജില്ലാ കലക്ടര്‍ വി.ആര്‍ പ്രേം കുമാറിന്റെ നേതൃത്വത്തില്‍ വില്ലേജ് ഓഫിസുകളില്‍...

വീട്ടുമുറ്റത്തെ വെള്ളക്കുഴിയിൽ വീണ് ഒന്നര വയസുകാരിക്ക് ദാരുണാന്ത്യം.

വണ്ടൂരില്‍ വീട്ടുമുറ്റത്ത് നിര്‍മ്മിച്ച വെള്ളക്കുഴിയില്‍ വീണ് ഒന്നര വയസുകാരിക്ക് ദാരുണാന്ത്യം.തൊടികപ്പുലം പണപ്പാറ...

സി സോണ്‍ കലോത്സവം : കാലിക്കറ്റ്‌ ക്യാമ്പസ് മുന്നില്‍

കാലിക്കറ്റ്‌ സര്‍വകലാശാല സി സോണ്‍ കലോത്സവം 'കലൈമാനി' രണ്ടുനാള്‍ പിന്നിടുമ്പോള്‍...

പെന്നാനിയുടെ മധുര കലൈമാനിക്ക് തുടക്കമായി

മലപ്പുറത്തിന്റെ ഏക തുറമുഖ നഗരമാണ് പെന്നാനി. വ്യാപാര നഗരമായ പൊന്നാനിയില്‍ ഇനി...

വാഹനപകടത്തില്‍ പരിക്കേറ്റ യുവതിക്ക് 50.69 ലക്ഷം രൂപ നഷ്ടപരിഹാരം

വളാഞ്ചേരി കോട്ടപ്പുറത്ത് വാഹനപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ യുവതിക്ക് 50.69 ലക്ഷം രൂപ...

LEAVE A REPLY

Please enter your comment!
Please enter your name here