പാൽവില 21 മുതൽ കൂട്ടണമെന്നു മിൽമ

പാലിന് വിലകൂട്ടുമെന്ന് മില്‍മ സര്‍ക്കാറിനോട് ആവശ്യപ്പെട്ടു. പാലിന്റെ ഉല്‍പ്പാദനച്ചെലവും ലഭിക്കുന്ന വിലയും തമ്മില്‍ ലിറ്ററില്‍ 8.57 രൂപയുടെ വ്യത്യാസമുണ്ടെന്ന പഠന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പാലിന് വില കൂട്ടണമെന്നാണ് മില്‍മ സര്‍ക്കാറിനോട് ആവശ്യപ്പെട്ടത്. 21ന് വര്‍ധന നിലവില്‍ വരുന്ന രീതിയില്‍ ചര്‍ച്ച നടത്താന്‍ സംസ്ഥാന ചെയര്‍മാന്‍ കെഎസ് മണിയെ ഭരണസമിതി ചുമതലപ്പെടുത്തി.
2019ലാണു മില്‍മ ഏറ്റവുമൊടുവില്‍ വില കൂട്ടിയത്. അന്നു ലീറ്ററിന് 4 രൂപയാണ് വര്‍ധിപ്പിച്ചത്.
മില്‍മ നിയോഗിച്ച വിദഗ്ധസമിതി യുടെ സമിതി റിപ്പോര്‍ട്ട് പ്രകാരം 4.2% കൊഴുപ്പും 8.35% കൊഴുപ്പിതര
ഘടകങ്ങളുമുള്ള പാലിനു കര്‍ഷകര്‍ക്കു ലഭിക്കുന്ന ശരാശരി വില ലീറ്ററിന് 37.76 രൂപയാണ്.
വിലവര്‍ധന മില്‍മയ്ക്കു തിരുമാനിക്കാമെങ്കിലും ജനങ്ങളെ ബാധിക്കുന്ന വിഷയമായതിനാല്‍ സര്‍ക്കാരുമായി ചര്‍ച്ചചെയ്യുന്നതാണ് ഉചിതമെന്നു ഭരണസമിതി അഭിപ്രായപ്പെട്ടു.
അതേസമയം, മില്‍മയുടെ ശുപാര്‍ശ ചര്‍ച്ച ചെയ്ത് വര്‍ധനയുടെ ഒരു കാര്യം തീരുമാനിക്കുമെന്നു മന്ത്രി ജെ.ചിഞ്ചുറാണി പറഞ്ഞു.

spot_img

Related news

ഐശ്വര്യത്തിന്റെയും സമൃദ്ധിയുടെയും പൊന്‍പുലരി കണി കണ്ടുണര്‍ന്ന് നാടെങ്ങും ഇന്ന് വിഷു ആഘോഷം

ഐശ്വര്യവും, സമ്പല്‍സമൃദ്ധിയും നിറഞ്ഞ പുതു കാലത്തിനായുള്ള പ്രാര്‍ത്ഥനയും, പ്രതീക്ഷയുമായി ഇന്ന് വിഷു....

റഹീമിനെ മോചിപ്പിക്കാൻ കാരുണ്യപ്പെയ്ത്; വാദി ഭാഗം വക്കീലുമായി കൂടിക്കാഴ്ച ഉടൻ

സൗദി ജയിലിൽ കഴിയുന്ന അബ്ദുൽ റഹീമിന്റെ മോചനത്തിന് 34 കോടി രൂപ...

സംസ്ഥാനത്തെ സർക്കാർ മെഡിക്കൽ കോളേജുകൾക്ക് ചരിത്ര നേട്ടം; 7 വിദ്യാർത്ഥികൾക്ക് രാജ്യത്ത് ഒന്നാം സ്ഥാനത്തോടെ സ്വർണ മെഡലുകൾ

സംസ്ഥാനത്തെ സർക്കാർ മെഡിക്കൽ കോളേജുകളിലെ 7 വിദ്യാർത്ഥികൾക്ക് അഖിലേന്ത്യാ മെഡിക്കൽ സയൻസ്...

ഫഹദ് ഫാസിൽ കവിത ഗോൾഡ് ആന്റ് ഡയമണ്ട്സ് ബ്രാന്റ് അംബാസിഡർ

പാലക്കാട്‌: സിനിമാതാരം ഫഹദ് ഫാസിൽ കവിത ഗോൾഡ് ആന്റ് ഡയമണ്ട്സിന്റെ പുതിയ...

ബില്ലുകളില്‍ തീരുമാനം വൈകുന്നു; രാഷ്ട്രപതിക്കെതിരെ കേരളം സുപ്രീം കോടതിയില്‍, അസാധാരണ നീക്കം

നിയമസഭ പാസാക്കിയ ബില്ലുകള്‍ക്ക് അനുമതി തടഞ്ഞ രാഷ്ട്രപതിയുടെ നടപടി ചോദ്യം ചെയ്ത്...