താമിര്‍ ജിഫ്രിയുടെ ശരീരത്തില്‍ കലര്‍ന്നത് മെത്താംഫെറ്റമിന്‍; കസ്റ്റഡിക്കൊലയില്‍ രാസപരിശോധനാ ഫലം പുറത്ത്

താനൂരില്‍ കസ്റ്റഡിയില്‍ കൊല്ലപ്പെട്ട താമിര്‍ ജിഫ്രിയുടെ രാസപരിശോധനാഫലം പുറത്തുവന്നു. താമിറിന്റെ വയറ്റില്‍നിന്ന് കണ്ടെത്തിയ കവറുകളില്‍ മെത്താംഫെറ്റമിനാണെന്ന് കണ്ടെത്തി. രാസപരിശോധനാ റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിക്കും.

മലപ്പുറം എസ്.പിയുടെ സ്‌പെഷ്യല്‍ സ്‌ക്വഡായ ഡാന്‍സാഫ് സംഘമാണ് താമിര്‍ ജിഫ്രിയെ കൊലപ്പെടുത്തിയത്. പോസ്റ്റ്!മോര്‍ട്ടത്തിനിടെ താമിര്‍ ജിഫ്രിയുടെ വയറ്റില്‍നിന്നു രണ്ട് പ്ലാസ്റ്റിക് കവറുകള്‍ കണ്ടെത്തിയിരുന്നു. ഇതില്‍ ഒന്ന് പൊട്ടിയിരുന്നു. മെത്താംഫെറ്റമിന്‍ എന്ന ലഹരി പദാര്‍ഥമാണ് ഇതില്‍ ഉള്ളതെന്ന് കോഴിക്കോട്, എറണാകുളം റീജ്യനല്‍ കെമിക്കല്‍ ലാബുകളിലെ പരിശോധനയില്‍ കണ്ടെത്തി.

അതേസമയം, ലഹരി മരുന്നിന്റെ അളവ് കണക്കാക്കാന്‍ കഴിഞ്ഞിട്ടില്ല. ലഹരി പദാര്‍ഥത്തിന്റെ അളവ് കേസ് അന്വേഷണത്തില്‍ നിര്‍ണായകമാണ്. 12 മണിക്കൂറോളം മൃതദേഹം ഫ്രീസറിലല്ലാതെ സൂക്ഷിച്ചത് രാസപരിശോധനയെ ബാധിക്കുമെന്ന് പോസ്റ്റ്!മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു.

പൊലീസിനെ കണ്ടപ്പോള്‍ താമിര്‍ ജിഫ്രി രണ്ട് കവറുകള്‍ വിഴുങ്ങിയെന്നാണ് പൊലീസ് വാദം. എന്നാല്‍, മലദ്വരത്തിലൂടെ പൊലീസ് കവറുകള്‍ കുത്തിക്കയറ്റിയതാണെന്ന് പ്രതിപക്ഷം വാദിച്ചിരുന്നു.

spot_img

Related news

പീഢനപരാതി പ്രതിപട്ടികയില്‍ നിന്ന് നിവിന്‍ പോളിയെ ഒഴിവാക്കി

നടന്‍ നിവിന്‍ പോളിയെ പീഢന കേസിലെ പ്രതിപട്ടികയില്‍ നിന്നും ഒഴിവാക്കി. നിവിനെതിരെ...

പ്രഷര്‍ കുക്കര്‍ പൊട്ടിത്തെറിച്ച് ഒമ്പത് മാസം പ്രായമുള്ള കുഞ്ഞിന് പരിക്ക്

മലപ്പുറം: മലപ്പുറം പോത്ത് കല്ലില്‍ പ്രഷര്‍ കുക്കര്‍ പൊട്ടിത്തെറിച്ച് അപകടം. ഒമ്പത്...

ഷാഫിയുടെ നേതൃത്വത്തില്‍ വ്യാപകമായി കള്ളപ്പണം ഉപയോഗിക്കുന്നു; 12മുറികളില്‍ മാത്രമാണ് പരിശോധന നടത്തിയത്: കെ സുരേന്ദ്രന്‍

പാലക്കാട് ഉപതെരഞ്ഞെടുപ്പില്‍ ഷാഫിയുടെ നേതൃത്വത്തില്‍ വ്യാപകമായി കള്ളപ്പണം ഉപയോഗിക്കുന്നുവെന്ന് ബിജെപി സംസ്ഥാന...

വന്ദേഭാരതിന്റെ റൂട്ട് മാറ്റാനുള്ള നിര്‍ദേശം അംഗീകരിക്കില്ല; റെയില്‍വേ മന്ത്രിക്ക് എംപിയുടെ കത്ത്

ആലപ്പുഴ: ആലപ്പുഴ വഴിയുള്ള വന്ദേഭാരത് എക്സ്പ്രസിന്റെ റൂട്ട് കോട്ടയം വഴി ആക്കാമെന്നുള്ള...

സന്ദീപ് വിവാദം ചായക്കോപ്പയിലെ കൊടുങ്കാറ്റെന്ന് സി. കൃഷ്ണകുമാര്‍; ഒരു മോശം കാര്യമല്ല ചായയെന്ന് സന്ദീപിന്റെ മറുപടി

സന്ദീപ് വാര്യര്‍ വിവാദം ചായക്കോപ്പയിലെ കൊടുങ്കാറ്റെന്ന് പാലക്കാട് എന്‍ഡിഎ സ്ഥാനാര്‍ത്ഥി സി....