പാലക്കാട് പാലക്കാട് മാധ്യമങ്ങളോട് പരിഭവിച്ച് യുഡിഎഫ് സ്ഥാനാര്‍ത്ഥി രാഹുല്‍ മാങ്കൂട്ടത്തില്‍. രാഹുല്‍ മാധ്യമങ്ങളോട് അകലം പാലിക്കുന്നത് ഒറ്റതിരിഞ്ഞ് ആക്രമിക്കുന്നുവെന്ന് ആരോപിച്ചാണ്. പാലക്കാടിന്റെ പ്രശ്‌നങ്ങള്‍ ചര്‍ച്ചയാകാത്തതിലാണ് വിയോജിപ്പെന്ന് രാഹുല്‍ പറഞ്ഞു. മാധ്യമ ബഹിഷ്‌കരണം യുഡിഎഫ് നയമല്ല. എല്‍ഡിഎഫ് സ്ഥാനാര്‍ഥി ഡോക്ടര്‍ പി സരിനാണ് വിവാദ കത്ത് പുറത്തുവിട്ടതെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞു.
യുഡിഎഫ് സ്ഥാനാര്‍ത്ഥി രാഹുല്‍മാങ്കൂട്ടത്തിലിനെ ചൊടിപ്പിച്ചത് പാലക്കാട് കോണ്‍ഗ്രസിലെ കത്ത് വിവാദവും അത് ചര്‍ച്ചയായതുമാണ്. വിജയം തടയാന്‍ ഒറ്റതിരിഞ്ഞ് ആക്രമിക്കുന്നു എന്നതാണ് രാഹുലിന്റെ പരാതി. വിഷയം ശ്രദ്ധയില്‍പ്പെട്ട നേതാക്കള്‍ മാധ്യമങ്ങളുമായി അകലം പാലിക്കുന്നത് ഗുണകരമാകില്ലെന്ന് രാഹുലിനെ അറിയിച്ചു. മാധ്യമങ്ങളെ ഒഴിവാക്കുന്നത് യുഡിഎഫ് ശൈലിയോ സമീപനമോ അല്ലെന്ന് പിസി വിഷ്ണുനാഥ് പറഞ്ഞു.
സിപിഐഎം നേതാവ് എന്‍ എന്‍ കൃഷ്ണദാസ് കഴിഞ്ഞദിവസം മാധ്യമങ്ങള്‍ക്കെതിരെ മോശമായ ഭാഷയില്‍ പ്രതികരിച്ചിരുന്നു. ഇതിന് തൊട്ടു പുറകെയാണ് രാഹുല്‍ മാങ്കൂട്ടത്തിലും ചില വാര്‍ത്തകള്‍ പുറത്തുവരുന്നതില്‍ മാധ്യമങ്ങളോടുള്ള നീരസം പ്രകടിപ്പിക്കുന്നത്.