തിരുവനന്തപുരം: പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധിയില്‍ പ്രതികരണവുമായി മന്ത്രി വി ശിവന്‍കുട്ടി. മലപ്പുറത്ത് പ്ലസ് വണ്ണില്‍ കുറവുള്ളത് 2954 സീറ്റുകള്‍ മാത്രമെന്നാണ് മന്ത്രിയുടെ വിശദീകരണം. അണ്‍ എയ്ഡഡ് ഒഴികെ 11,083 സീറ്റുകള്‍ ജില്ലയില്‍ ഒഴിവുണ്ട്. ഇനി രണ്ട് അലോട്ട്‌മെന്റ് കൂടിയുണ്ടെന്നും മന്ത്രി പറഞ്ഞു. ഈ വിഷയത്തില്‍ രാഷ്ട്രീയ പ്രേരിതമായ സമരമാണ് നടക്കുന്നത്. ആദ്യ അലോട്ട്‌മെന്റ് കഴിയുമ്പോള്‍ തന്നെ സമരം തുടങ്ങി. കണക്ക് വച്ച് സമരക്കാരോട് സംസാരിക്കാന്‍ തയാറാണ്. സംഘര്‍ഷ സാഹചര്യത്തിലേക്ക് കാര്യങ്ങള്‍ കൊണ്ടുപോകരുതെന്നും വി ശിവന്‍കുട്ടി പറഞ്ഞു.