കൊപ്പം/ നടുവട്ടം രായിരനെല്ലൂര്‍ മലകയറ്റം ഈ മാസം 18 ന്

കൊപ്പം/ നടുവട്ടം രായിരനെല്ലൂര്‍ മലകയറ്റം ഈ മാസം 18 ന് നടക്കും. പുലര്‍ച്ചെ തുടങ്ങുന്ന മലകയറ്റം വൈകീട്ട് വരെ തുടരും. പാലക്കാട്, മലപ്പുറം, തൃശൂര്‍ ജില്ലകളില്‍ നിന്നടക്കം ആയിരങ്ങള്‍ മലകയറാന്‍ എത്തുമെന്നതിനാല്‍ വിപുലമായ ഒരുക്കങ്ങളാണ് നടക്കുന്നത്.

കൊപ്പം വളാഞ്ചേരി പാതയില്‍ നടുവട്ടം ഒന്നാന്തിപടിയില്‍ നിന്നാണ് മലകയറുക. മലകയറ്റത്തോട് അനുബന്ധിച്ച് മലമുകളില്‍ ദേവി ക്ഷേത്രത്തില്‍ ലക്ഷാര്‍ച്ചന നാളെ ആരംഭിക്കുമെന്ന് ക്ഷേത്ര നടത്തിപ്പുകാരായ നാറാണത്തു ഭ്രാന്തന്‍ ശ്രീ ദ്വാദശാക്ഷരി ട്രസ്റ്റ് ഭാരവാഹികള്‍ പറഞ്ഞു.

മൂന്നു ദിവസം നീളുന്ന ലക്ഷാര്‍ച്ചന 17ന് സമാപിക്കും. വിശേഷാല്‍ പൂജകള്‍ക്കും ക്ഷേത്രം നടത്തിപ്പുകാരായ മധുസൂദനന്‍ ഭട്ടത്തിരിപ്പാട്, രാമന്‍ ഭട്ടത്തിരിപ്പാട് എന്നിവര്‍ മുഖ്യകാര്‍മികത്വം വഹിക്കും.

പറയിപെറ്റ പന്തിരുകുലത്തിലെ പ്രധാനി നാറാണത്തുഭ്രാന്തന് ദേവീ ദര്‍ശനം ലഭിച്ചുവെന്ന ഐതിഹ്യത്തിലാണ് എല്ലാ വര്‍ഷവും തുലാം ഒന്നിനുള്ള മലകയറ്റം. പട്ടാമ്പിക്കടുത്ത് കൊപ്പം വളാഞ്ചേരി പാതയില്‍ നടുവട്ടത്തിന് സമീപമാണ് ചരിത്രപ്രസിദ്ധമായ രായിരനെല്ലൂര്‍ മല.

spot_img

Related news

ഫ്യൂസ് ഊരല്‍ എളുപ്പമാകില്ല, കെഎസ്ഇബിയുടെ പുതിയ പദ്ധതി ഒക്ടോബര്‍ മുതൽ

ദിവസേനയുള്ള ജീവിത തിരക്കുകള്‍ക്കിടയില്‍ പല കാര്യങ്ങളും നമ്മള്‍ മറന്ന് പോകാറുണ്ട്. അത്തരത്തില്‍...

കൂറ്റനാട് ശ്രീപതി എഞ്ചിനീയറിങ് കോളേജില്‍ ‘തിരുവരങ്ങ്’ ബീന ആര്‍ ചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു

പാലക്കാട്‌: ശ്രീപതി എഞ്ചിനീയറിങ് കോളേജില്‍ 2024-28 ബാച്ച് വിദ്യാര്‍ഥികളുടെ പ്രവേശനവുമായി ബന്ധപ്പെട്ട...

പാചകവാതക സിലിണ്ടറിന് വീണ്ടും വിലകൂട്ടി

വാണിജ്യ ആവശ്യത്തിനുള്ള പാചക വാതക സിലിണ്ടറിന് വിലകൂട്ടി. 19 കിലോഗ്രാമിന്റെ സിലിന്‍ഡറിന്...

എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനത്ത് നിന്ന് ഇ പി ജയരാജനെ നീക്കി

തിരുവനന്തപുരം: എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനത്ത് നിന്ന് ഇ പി ജയരാജനെ നീക്കി...