വിവാദ പ്രസ്താവന: കെ ടി ജലീലിനെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് മലപ്പുറം എസ്പിക്ക് പരാതി

മലപ്പുറം : സ്വര്‍ണ്ണക്കടത്ത് കേസുകളിലെ പ്രതികളില്‍ ഭുരിഭാഗവും മുസ്ലിംങ്ങളാണെന്ന വിവാദ പ്രസ്താവനയില്‍ തവനൂര്‍ എംഎല്‍എ കെ ടി ജലീലിനെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് മലപ്പുറം എസ്പിക്ക് പരാതി. യൂത്ത് ലീഗ് നേതാവ് യു എ റസാഖാണ് പരാതി നല്‍കിയത്. ജലീലിന്റെ പ്രസ്താവന ഒരു നാടിനെയും, സമുദായത്തെയും അപകീര്‍ത്തിപ്പെടുത്തുന്നതാണെന്നും മത സപര്‍ദ്ധയുണ്ടാക്കി കലാപം ഉണ്ടാക്കലാണ് ജലീലിന്റെ ലക്ഷ്യമെന്നും പരാതിയില്‍ ആരോപിക്കുന്നു.

സ്വര്‍ണ്ണക്കടത്തിലെ പ്രതികളില്‍ ഭുരിഭാഗവും മുസ്‌ലിംങ്ങളെന്നും ഹജ്ജിന് പോയ മതപണ്ഡിതന്‍ തിരികെ വരുമ്പോള്‍ സ്വര്‍ണ്ണം കടത്തിയെന്നുമുളള കെടി ജലീല്‍ എംഎല്‍എയുടെ പരാമര്‍ശമാണ് വിവാദമായത്. സ്വര്‍ണ്ണക്കടത്ത് ഹവാല കേസുകളിലെ പ്രതികള്‍ മുസ്ലിം സമുദായക്കാരാണെന്നും പാണക്കാട് തങ്ങള്‍ മതവിശ്ലവാസികളെ ഉപദേശിക്കണമെന്നുമായിരുന്നു ജലീലിന്റെ നേരത്തെയുള്ള വിവാദ പ്രസ്താവന.

spot_img

Related news

തിരൂരില്‍ പതിനഞ്ചുകാരനെ ലൈംഗികമായി പീഡിപ്പിച്ച യുവതി പോക്‌സോ കേസില്‍ അറസ്റ്റില്‍

മലപ്പുറം തിരൂരില്‍ പതിനഞ്ചുകാരനെ ലൈംഗികമായി പീഡിപ്പിച്ച യുവതി പോക്‌സോ കേസില്‍ അറസ്റ്റില്‍....

കോട്ടക്കലിൽ ഓട്ടോ ഡ്രൈവർ മരണപ്പെട്ട സംഭവം; പ്രതിചേർക്കപ്പെട്ട ബസ് ഡ്രൈവറെ ലോഡ്ജിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

കഴിഞ്ഞമാസം കോട്ടക്കൽ ഒതുക്കുങ്ങലിൽ ബസിലെ തൊഴിലാളികളും ഓട്ടോറിക്ഷ ഡ്രൈവറും തമ്മിൽ ഉണ്ടായ...

ഉംറ തീര്‍ത്ഥാടനത്തിന് പോയ രണ്ട് മലപ്പുറം വളാഞ്ചേരി സ്വദേശികള്‍ മരണപ്പെട്ടു

ജിദ്ദ: ഉംറ തീര്‍ത്ഥാടനത്തിന് പോയ രണ്ട് മലയാളികള്‍ മക്കയില്‍ മരണപ്പെട്ടു. വളാഞ്ചേരി...

മലപ്പുറം കൊണ്ടോട്ടിയില്‍ വിദ്യാര്‍ഥിനി വീട്ടില്‍ മരിച്ച നിലയില്‍

മലപ്പുറം: മലപ്പുറം കൊണ്ടോട്ടിയില്‍ വിദ്യാര്‍ഥിനി വീട്ടില്‍ മരിച്ച നിലയില്‍. നീറാട് എളയിടത്ത്...

വരൂ… ഓര്‍മ്മകള്‍ക്ക് ചിറക് നല്‍കാം; വളാഞ്ചേരി ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ അലുംനി ഏപ്രില്‍ 20ന്‌

2025-ല്‍ 75-ാം വര്‍ഷത്തിലേക്ക് കടക്കുന്ന വളാഞ്ചേരി ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നിന്നും...