പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ ഓര്‍മ്മയായിട്ട് ഒരു വര്‍ഷം

മലപ്പുറം: പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ ഓര്‍മ്മയായിട്ട് ഒരു വര്‍ഷം. സൗമ്യതയും ലാളിത്യവും പാണ്ഡിത്യവും കൊണ്ട്അണികളുടെ മനസിലിടം നേടിയ നേതാവായിരുന്നു ഹൈദരലി ശിഹാബ് തങ്ങള്‍. മത, സാമൂഹിക, രാഷ്ട്രീയ രംഗങ്ങളില്‍ നിറഞ്ഞു നിന്ന ഹൈദരലി തങ്ങള്‍ ഇന്നും ജനഹൃദയങ്ങളില്‍ ജീവിക്കുന്ന സൗമ്യമുഖമാണ്.

2009- ല്‍ പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങളുടെ നിര്യാണത്തോടെയാണ് ഹൈദരലി ശിഹാബ് തങ്ങള്‍ മുസ്ലീം ലീഗ് സംസ്ഥാന അധ്യക്ഷ പദവിയിലെത്തുന്നത്. മതകാര്യങ്ങളും രാഷ്ട്രീയവും സൗമ്യതയോടെ മുന്നോട്ട് കൊണ്ടുപോയ ഹൈദരലി ശിഹാബ് തങ്ങള്‍ പ്രതിസന്ധിഘട്ടങ്ങളില്‍ പാര്‍ട്ടിക്ക് വഴികാട്ടിയായി. 12 വര്‍ഷക്കാലം കേരളത്തിലെ വലിയൊരു രാഷ്ട്രീയ പാര്‍ട്ടിയുടെ തലപ്പത്തിരുന്നപ്പോള്‍ ആത്മീയ ലാളിത്യം തന്നെയായിരുന്നു അദ്ദേഹത്തിന്റെ കരുത്ത്. ആയിരത്തോളം മഹല്ലുകളുടെ ഖാസിയായി. നിരവധി വിദ്യഭ്യാസ സ്ഥാപനങ്ങളുടെയും അനാഥാലയങ്ങളുടെയും പ്രവര്‍ത്തനങ്ങള്‍ ഫലപ്രദമായി മുന്നോട്ട് കൊണ്ടുപോകാനായി.

കഷ്ടതകളിലും യാതനകളിലും ആഘോഷങ്ങളിലുമെല്ലാം സമൂഹത്തോടൊപ്പം ചേര്‍ന്നുനിന്ന പുരുഷായുസിന്റെ പേരാണ് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍. അചഞ്ചല തീരുമാനങ്ങളും ഏവര്‍ക്കും സ്വീകാര്യമായ പരിഹാരങ്ങളും അദ്ദേഹത്തിന്റെ പ്രത്യേകതയായിരുന്നു. ജനമനസുകളില്‍ വ്യക്തി മുദ്രപതിപ്പിച്ച ഹൈദരലി തങ്ങളുടെ വിയോഗം ഇന്നും നികത്താനാവാത്ത വിടവാണ്.

spot_img

Related news

എംപോക്‌സ് സ്ഥിരീകരിച്ച യുവാവുമായി നേരിട്ട് സമ്പർക്കമുള്ള 23 പേർ നിരീക്ഷണത്തിൽ

മലപ്പുറം: എംപോക്‌സ് സ്ഥിരീകരിച്ച യുവാവുമായി നേരിട്ട് സമ്പർക്കമുള്ള 23 പേർ നിരീക്ഷണത്തിൽ....

‘ശരിയുടെ പാതയിലാണെങ്കില്‍ എന്തിന് ഭയപെടണം?’: എസ് ശശിധരന്‍ ഐപിഎസ്

മലപ്പുറം: അഴിമതിക്കെതിരെ ശക്തമായ നടപടിയെടുക്കാന്‍ താത്പര്യപെടുന്ന ആളാണ് താനെന്ന് മലപ്പുറം എസ്...

വിവാഹത്തിന് നാലുദിവസം മുമ്പ് കാണാതായ വിഷ്ണുജിത്തിനെ ഊട്ടിയിൽനിന്ന് കണ്ടെത്തി

മലപ്പുറം: വിവാഹത്തിന് നാലുദിവസം മുമ്പ് കാണാതായ മങ്കട പള്ളിപ്പുറം...

മലപ്പുറം എഫ്.സി.യുടെ സഹ ഉടമയായി സഞ്ജു സാംസണ്‍

മലപ്പുറം: സൂപ്പര്‍ ലീഗ് കേരളാ ക്ലബ്ബായ മലപ്പുറം എഫ്.സി.യുടെ സഹ ഉടമയായി...

എ പി ജെ അ ബ്ദുൽ കലാം സ്റ്റഡി സെന്ററിന്റെ ബെസ്റ്റ് ടീച്ചേർസ് അവാർഡ് തൗഫീഖ് സഖാഫിക്ക്

വളാഞ്ചേരി: അധ്യാപനവും ജീവകാരുണ്യ പ്രവർത്തനവും നെഞ്ചോട് ചേർത്തുവെച്ച് മാതൃക പ്രവർത്തനം കാഴ്‌ചവെക്കുകയാണ്...