തിരുവന്തപുരം: ഓണം കഴിഞ്ഞപ്പോള്‍ എല്ലാ ജില്ലകളിലും കോവിഡും സമാന ലക്ഷണങ്ങളുള്ള വൈറല്‍ പനിയും ബാധിക്കുന്നവരുടെ എണ്ണം കുത്തനെ ഉയരുന്നു. ഓണത്തിന് മുന്‍പ് കഴിഞ്ഞ ഏഴാം തീയതി 10,189 പോരാണ് പനി ബാധിച്ച് ചികിത്സ തേടിയത്. എന്നാല്‍ ഓണം കഴിഞ്ഞതോടെ സ്ഥിതി മാറി. 14 ാം തീയതിയിലെ കണക്ക് പ്രകാരം 16,040 പേരാണ് പനി ബാധിതരായി സര്‍ക്കാര്‍ ആശുപത്രികളില്‍ മാത്രം ചികിത്സ തേടിയത്.
മലപ്പുറം, കോഴിക്കോട്, തിരുവനന്തപുരം, പാലക്കാട് ജില്ലകളിലാണ് പനി രോഗികളുടെ എണ്ണം കൂടുതല്‍. എറണാകുളം, തിരുവനന്തപുരം ജില്ലകളിലാണ് കോവിഡ് രോഗികളുടെ എണ്ണം ഉയരുന്നത്.