മലപ്പുറം: ജില്ലയിലെ ലോക്സഭാ, നിയമസഭാ തിരഞ്ഞെടുപ്പുകള്‍ക്കായുള്ള ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങള്‍ സൂക്ഷിക്കാനായി പുതിയ കെട്ടിടത്തിന്റെ നിര്‍മാണം പൂര്‍ത്തിയായി. തിരഞ്ഞെടുപ്പ് കമ്മിഷന്‍ ഓഫ് ഇന്ത്യയാണ് കെട്ടിടം നിര്‍മിച്ചത്. 2020 ഒക്ടോബറിലാണ് നിര്‍മാണ കരാര്‍ നല്‍കിയത്. കഴിഞ്ഞ 16ന് കെട്ടിടത്തിന്റെ നിര്‍മാണം പൂര്‍ത്തിയായി. ഒന്നരവര്‍ഷം കൊണ്ടാണ് നിര്‍മാണം പൂര്‍ത്തീകരിച്ചത്. കോവിഡ് പ്രതിസന്ധികാരണമാണ് നേരത്തെ നിശ്ചയിച്ചതിലും മൂന്നുമാസം വൈകിയത്. 7.10 കോടി രൂപയാണ് ചെലവ്. വൈദ്യുതീകരണം അടക്കമുള്ള പ്രവര്‍ത്തികളാണ് ഇനി ബാക്കിയുള്ളത്.