ഹണിട്രാപ്പ്; ലൈംഗികബന്ധം പുറത്തുപറയുമെന്ന് ഭീഷണിപ്പെടുത്തി 27കാരനില്‍നിന്ന് 50,000 തട്ടി, പ്രതികള്‍ അറസ്റ്റില്‍

മലപ്പുറം തിരൂരങ്ങാടിയില്‍ ഹണിട്രാപ്പിലൂടെ പണം തട്ടിയ രണ്ടുപേര്‍ അറസ്റ്റില്‍. വയനാട് സ്വദേശിയും മലപ്പുറം കോട്ടക്കലില്‍ താമസക്കാരിയുമായ മുബഷിറ ജുമൈല(24), സുഹൃത്ത് മുക്കം സ്വദേശി അര്‍ഷദ് ബാബു(30) എന്നിവരെയാണ് തിരൂരങ്ങാടി പിടികൂടിയത്. പെരുവള്ളൂര്‍ സ്വദേശിയായ 27കാരന്റെ പരാതിയിലാണ് നടപടി.

യുവാവിന്റെ സ്ഥാപനത്തില്‍ നേരത്തെ മുബഷിറ ജോലി ചെയ്തിരുന്നു. ഈ പരിചയത്തില്‍ യുവാവുമായി ലൈംഗികബന്ധത്തിലേര്‍പ്പെടുകയും ഗര്‍ഭിണിയാകുകയും ചെയ്‌തെന്നാണ് പൊലീസ് നല്‍കുന്ന വിവരം. പിന്നീട് ഗര്‍ഭച്ഛിദ്രം നടത്തുകയായിരുന്നു. വിവരം പുറത്തുപറയാതിരിക്കാന്‍ 15 ലക്ഷം ആവശ്യപ്പെട്ട് മുബഷിറ പരാതിക്കാരനെ നിരന്തരം ഭീഷണിപ്പെടുത്തുകയായിരുന്നു.

ആദ്യഘട്ടത്തില്‍ തിരൂരങ്ങാടി കൊളപ്പുറത്തുവച്ച് യുവാവ് പ്രതിക്ക് 50,000 രൂപ നല്‍കിയിരുന്നു. എന്നാല്‍, ഇതിനുശേഷവും പണം ചോദിച്ചു ഭീഷണി തുടര്‍ന്നതോടെ മലപ്പുറം ജില്ലാ പൊലീസ് മേധാവിക്കു പരാതി നല്‍കുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് പ്രതികളെ അറസ്റ്റ് ചെയ്തത്. ബാക്കി തുക നല്‍കാമെന്നു പറഞ്ഞു വിളിച്ചുവരുത്തിയാണ് ഇവരെ വലയിലാക്കിയത്.

ബി.ഡി.എസ് വിദ്യാര്‍ത്ഥിനിയാണെന്നാണു യുവതി നേരത്തെ അവകാശപ്പെട്ടിരുന്നത്. ഇത് വ്യാജമാണെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. പ്രതികളെ കോടതിയില്‍ ഹാജരാക്കും.

spot_img

Related news

ഒടുവില്‍ ശുഭവാര്‍ത്ത; അബിഗേല്‍ സാറയെ കണ്ടെത്തി 

18 മണിക്കൂര്‍ നീണ്ട അനിശ്ചിതത്വത്തിനും ആശങ്കകള്‍ക്കും വിരാമം. കൊല്ലം ഓയൂരില്‍ നിന്ന് ഇന്നലെ...

കുസാറ്റ് ഫെസ്റ്റിൽ ദുരന്തം; ​ഗാനമേളക്കിടെ തിക്കും തിരക്കും; നാല് വിദ്യാർഥികൾക്ക് ദാരുണാന്ത്യം

കളമശേരി കുസാറ്റ് ക്യാംപസില്‍ തിക്കിലും തിരക്കിലും പെട്ട് മരിച്ച നാലു വിദ്യാര്‍ഥികളില്‍...

ഹെവൻസ് ഫെസ്റ്റ് പൂക്കാട്ടിരി സഫയിൽ

പൂക്കാട്ടിരി : മലപ്പുറം ,പാലക്കാട് മേഖല (റീജിയൺ 2) ഹെവൻസ് ഫെസ്റ്റ്...

നവകേരള സദസ്സ്: മലപ്പുറം ജില്ലയിലെ പര്യടനങ്ങൾക്ക് തിരൂരിൽ തുടക്കമാകും

മന്ത്രിസഭയൊന്നാകെ ജനങ്ങൾക്കിടയിലേക്കിറങ്ങിവരികയും സമൂഹത്തിന്റെ ചിന്താഗതികൾ അടുത്തറിയുകയും ചെയ്യുന്ന മണ്ഡലംതല നവകേരള സദസ്സുകൾക്ക്...