ലൈംഗിക പീഡനത്തിന് ഇരയാകുന്ന സ്ത്രീകള്‍ക്ക് പരാതി ഉന്നയിക്കാനായി കേന്ദ്രീകൃതമായ ടോള്‍ ഫ്രീ നമ്പർ ഏർപെടുത്തണമെന്ന് ഹൈക്കോടതി

കൊച്ചി: ലൈംഗിക പീഡനത്തിന് ഇരയാകുന്ന സ്ത്രീകള്‍ക്ക് പരാതി ഉന്നയിക്കാനായി കേന്ദ്രീകൃതമായ ടോള്‍ ഫ്രീ നമ്പർ ഏർപെടുത്തണമെന്ന് ഹൈക്കോടതി. ഇതിലൂടെ ഇരയാകുന്ന സ്ത്രികള്‍ക്ക് പൊലീസ് സ്റ്റേഷനിലെത്താതെ തന്നെ പരാതി ഉന്നയിക്കാന്‍ കഴിയുന്ന സാഹചര്യമൊരുക്കുകയാണ് ലക്ഷ്യം. പീഡനക്കേസില്‍ പരാതിപ്പെട്ടതിന്‍റെ പേരില്‍ ഭീഷണി നേരിടേണ്ടിവരുന്നെന്ന് ചൂണ്ടിക്കാട്ടി ഇര സമര്‍പ്പിച്ച ഹരജി പരിഗണിക്കവെയാണ് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍റെ നിരീക്ഷണം.

ലൈംഗികാതിക്രമവുമായി ബന്ധപ്പെട്ട് കോടതിയിലേക്ക് പോലും നിരവധി കത്തുകളാണ് ലഭിക്കുന്നത്. പരാതി ഉന്നയിക്കാന്‍ എന്തുകൊണ്ടാണ് വൈകിയത്, തുടങ്ങിയ ചോദ്യങ്ങളാണ് സൈബറിടങ്ങളിൽ നിന്നുയരുന്നത്. സ്വകാര്യതയിലേക്കുള്ള ആക്രമണമാണിത്. ലൈംഗികാതിക്രമ കേസുകളിൽ പൊലീസുകാര്‍ തന്നെ മധ്യസ്ഥരാകുന്ന സാഹചര്യവും ഉണ്ട്. ഇതിനാലാണ് ഇരകള്‍ക്ക് സ്റ്റേഷനിലെത്താതെ തന്നെ പരാതി ഉന്നയിക്കാന്‍ വേണ്ട സാഹചര്യം ഒരുക്കണമെന്ന് പറയുന്നതെന്നും കോടതി വ്യക്തമാക്കി.

spot_img

Related news

ഫ്യൂസ് ഊരല്‍ എളുപ്പമാകില്ല, കെഎസ്ഇബിയുടെ പുതിയ പദ്ധതി ഒക്ടോബര്‍ മുതൽ

ദിവസേനയുള്ള ജീവിത തിരക്കുകള്‍ക്കിടയില്‍ പല കാര്യങ്ങളും നമ്മള്‍ മറന്ന് പോകാറുണ്ട്. അത്തരത്തില്‍...

കൂറ്റനാട് ശ്രീപതി എഞ്ചിനീയറിങ് കോളേജില്‍ ‘തിരുവരങ്ങ്’ ബീന ആര്‍ ചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു

പാലക്കാട്‌: ശ്രീപതി എഞ്ചിനീയറിങ് കോളേജില്‍ 2024-28 ബാച്ച് വിദ്യാര്‍ഥികളുടെ പ്രവേശനവുമായി ബന്ധപ്പെട്ട...

പാചകവാതക സിലിണ്ടറിന് വീണ്ടും വിലകൂട്ടി

വാണിജ്യ ആവശ്യത്തിനുള്ള പാചക വാതക സിലിണ്ടറിന് വിലകൂട്ടി. 19 കിലോഗ്രാമിന്റെ സിലിന്‍ഡറിന്...

എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനത്ത് നിന്ന് ഇ പി ജയരാജനെ നീക്കി

തിരുവനന്തപുരം: എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനത്ത് നിന്ന് ഇ പി ജയരാജനെ നീക്കി...