സിനിമ ടെലിവിഷന്‍ താരവും, ഫാഷന്‍ മോഡലുമായ ഷിയാസ് കരീം പീഡനക്കേസില്‍ കസ്റ്റഡിയിലായി. ചെന്നൈ എയര്‍പോര്‍ട്ടില്‍ നിന്നാണ് ഷിയാസ് കരിമിനെ കസ്റ്റഡിയില്‍ എടുത്തത്. യുവതിയുടെ പരാതിയില്‍ ചന്ദേര പൊലീസ് സ്ത്രീ പീഡനത്തിനും പണം തട്ടിയതിനും ഇയാള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഷിയാസിനെതിരെ ലുക്ക് ഔട്ട് നോട്ടീസും പുറപ്പെടുവിച്ചിരുന്നു.
വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്നും 11 ലക്ഷം രൂപ തട്ടിയെടുത്തെന്നും ആരോപിച്ചാണ് കേസ്. ജിംനേഷ്യം പരിശീലകയായ യുവതിയുടെ പരാതിയിലാണ് പൊലീസ് കേസെടുത്തത്. വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്നും 11 ലക്ഷം രൂപ തട്ടിയെടുത്തെന്നും ആരോപണമുണ്ട്.