കോഴിക്കോട്: കേരളത്തില്‍ നിന്നുള്ള ഈ വര്‍ഷത്തെ ആദ്യ ഹജ്ജ് വിമാനം ജൂണ്‍ 4 ന് കണ്ണൂരില്‍ നിന്ന് തിരിക്കും.
ഹജ്ജ് ക്യാമ്പിന്റെ സംസ്ഥാന തല ഉദ്ഘാടനം കണ്ണൂരില്‍ മുഖ്യമന്ത്രി നിര്‍വഹിച്ചു. സ്ത്രീ തീര്‍ഥാടകര്‍ മാത്രം യാത്ര ചെയ്യുന്ന വിമാനം ഇത്തവണത്തെ പ്രത്യേകതയാണ്.
ജൂണ്‍ നാലിന് പുലര്‍ച്ച 1.45 ന് കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്ന് ആദ്യ ഹജ്ജ് വിമാനം പുറപ്പെടും. മന്ത്രി വി.അബ്ദുറഹ്മാന്‍ വിമാനം ഫ്ലാഗ് ഓഫ് ചെയ്യും. ഹജ്ജ് ക്യാമ്പിന്റെ സംസ്ഥാനതല ഉദ്ഘാടനവും കണ്ണൂരില്‍ തന്നെ. മുഖ്യമന്ത്രിയാണ് ഹജ്ജ് ക്യാമ്പ് ഉദ്ഘാടനം ചെയ്യുന്നത്. കൊച്ചി, കണ്ണൂര്‍ വിമാനത്താവളങ്ങള്‍ക്ക് പുറമെ കരിപ്പൂരിലും ഇത്തവണ ഹജ്ജ പുറപ്പെടല്‍ കേന്ദ്രമുണ്ട്. പകുതിയലധികം പേരും പോകുന്നത് കരിപ്പൂര്‍ വഴിയാണ്. മൂന്നിടങ്ങളിലും ഹജ്ജ് ക്യാമ്പിനും സൗകര്യമൊരുക്കിയിട്ടുണ്ട്.