തിരുവനന്തപുരം: സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് മാസത്തിലെ നാലാം ശനിയാഴ്ചയിലെ അവധി നല്‍കുന്നത് പരിഗണനയില്‍.വകുപ്പ് സെക്രട്ടറിമാരും ചീഫ് സെക്രട്ടറിയും പങ്കെടുത്ത യോഗത്തിലാണ് അവധിയെകുറിച്ചുള്ള പരാമര്‍ശം ഉയര്‍ന്നത്. ഇതിനായി ചീഫ് സെക്രട്ടറി തലത്തില്‍ തയ്യാറാക്കിയ നിര്‍ദേശം മുഖ്യമന്ത്രിക്ക് നല്‍കിയിട്ടുണ്ട്.കേന്ദ്ര സര്‍ക്കാര്‍ മാതൃകയില്‍ പുതിയൊരു പ്രവര്‍ത്തി ദിന രീതിയാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. ഇക്കാര്യം ചര്‍ച്ച ചെയ്യുന്നതിനായി ഈ മാസം പത്തിന് സര്‍വ്വീസ് സംഘടനകളുമായി ചീഫ് സെക്രട്ടറി യോഗം ചേരും. മാസത്തിലെ രണ്ടാം ശനിയാഴ്ച നേരത്തെ തന്നെ അവധിയാണ്. ഇപ്പോള്‍ നാലാം ശനിയാഴ്ചയും അവധി അനുവദിക്കുന്നതിനുള്ള ആദ്യപടി എന്ന നിലക്കാണ് യോഗം