സ്വര്‍ണം വീണ്ടും റെക്കോഡ് ഉയരത്തില്‍; വെള്ളിക്കും തിരിച്ചുകയറ്റം

കേരളത്തിന്റെ ചരിത്രത്തിലാദ്യമായി പവന്‍വില 59,000 രൂപ തൊട്ടു. ഒറ്റയടിക്ക് 480 രൂപയുടെ കുതിപ്പുമായി ഇന്ന് വില 59,000 രൂപയായി. 60 രൂപ ഉയര്‍ന്ന് സര്‍വകാല റെക്കോര്‍ഡായ 7,375 രൂപയാണ് ഗ്രാം വില. 18 കാരറ്റ് സ്വര്‍ണവിലയും ഗ്രാമിന് 50 രൂപ മുന്നേറി റെക്കോര്‍ഡ് 6,075 രൂപയിലെത്തി. ഏതാനും ദിവസങ്ങളായി മാറ്റമില്ലാതെ നിന്ന വെള്ളിവിലയും ഗ്രാമിന് ഇന്ന് ഒരു രൂപ കൂടി 105 രൂപയായി.

സ്വര്‍ണം സാധാരണക്കാരന് കിട്ടാക്കനിയാകും വിധം മുന്നേറ്റത്തിലാണ്. ഗ്രാമിന് ഇന്നലെ 45 രൂപയും പവന് 360 രൂപ യും കുറഞ്ഞിരുന്നെങ്കിലും അത് ‘താല്‍കാലികമായ’ വിലയിറക്കം മാത്രമാണെന്ന് ഏറെക്കുറേ ഉറപ്പായിരുന്നു. . 3% ജിഎസ്ടി, ഹോള്‍മാര്‍ക്ക് ചാര്‍ജ് (53.10 രൂപ), പണിക്കൂലി എന്നിവയും ചേരുമ്പോള്‍ ഇതിലുമധികമാണ് സ്വര്‍ണാഭരണത്തിന്റെ വാങ്ങല്‍ത്തുക. മിനിമം 5% പണിക്കൂലി കണക്കാക്കിയാല്‍ പോലും കേരളത്തില്‍ ഇന്ന് 63,865 രൂപയോളം കൊടുത്താലേ ഒരു പവന്‍ ആഭരണം വാങ്ങാനാകൂ. 7,982 രൂപയെങ്കിലും ഒരു ഗ്രാം സ്വര്‍ണാഭരണത്തിന് നല്‍കണം.

spot_img

Related news

16കാരിയുടെ ഗര്‍ഭച്ഛിദ്രത്തിന് അനുമതി നല്‍കി ഹൈക്കോടതി; 26 ആഴ്ച പിന്നിട്ട ഗര്‍ഭം അലസിപ്പിക്കും

കൊച്ചി: ബലാത്സംഗത്തിന് ഇരയായി ഗര്‍ഭിണിയായ പതിനാറുകാരിയുടെ ഗര്‍ഭച്ഛിദ്രത്തിന് അനുമതി നല്‍കി ഹൈക്കോടതി....

സദാചാര ഗുണ്ടായിസം; യുവാവിനെ നഗ്‌നനാക്കി പോസ്റ്റില്‍ കെട്ടിയിട്ട് മര്‍ദ്ദിച്ചു

കൊല്ലം: കൊല്ലം തെന്മലയില്‍ യുവാവിനെ നഗ്‌നനാക്കി പോസ്റ്റില്‍ കെട്ടിയിട്ട് മര്‍ദ്ദിച്ചു. ഇടമണ്‍...

എലിവിഷമുള്ള തേങ്ങാപ്പൂള്‍ അബദ്ധത്തില്‍ കഴിച്ച വിദ്യാര്‍ത്ഥിനിയ്ക്ക് ദാരുണാന്ത്യം

ആലപ്പുഴ: തകഴിയില്‍ അബദ്ധത്തില്‍ എലിവിഷം കഴിച്ച വിദ്യാര്‍ത്ഥിനിയ്ക്ക് ദാരുണാന്ത്യം. തകഴി കല്ലേപ്പുറത്ത്...

1000വട്ടം ആത്മഹത്യ ചെയ്യേണ്ട സാഹചര്യം ഉണ്ടായി; ജനങ്ങള്‍ക്ക് മുന്നില്‍ തെറ്റിദ്ധരിക്കപ്പെടുന്ന വ്യക്തിയായി: പിപി ദിവ്യ

ജനങ്ങള്‍ക്ക് മുന്നില്‍ തെറ്റിദ്ധരിക്കപ്പെടുന്ന വ്യക്തിയായി മാറിയെന്ന് പിപി ദിവ്യ. അന്വേഷണത്തോട് പൂര്‍ണമായി...