ശബരിമല തീര്‍ഥാടകര്‍ക്ക് ‘5 ലക്ഷം’ രൂപയുടെ സൗജന്യ ഇന്‍ഷുറന്‍സ് കവറേജ് : മന്ത്രി വി എന്‍ വാസവന്‍

മണ്ഡലം-മകരവിളക്ക് തീര്‍ഥാടനത്തിനായി ശബരിമലയില്‍ എല്ലാ ഒരുക്കവും പൂര്‍ത്തീകരിച്ചതായി ദേവസ്വം മന്ത്രി വി.എന്‍. വാസവന്‍. ശബരമലയില്‍ ഇത്തവണ എത്തുന്ന എല്ലാ തീര്‍ഥാടകര്‍ക്കും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് സൗജന്യ ഇന്‍ഷുറന്‍സ് കവറേജ് ഏര്‍പ്പെടുത്തിയിട്ടുണ്ട്. അഞ്ചു ലക്ഷം രൂപയുടെ കവറേജാണ് നല്‍കുകയെന്നും മന്ത്രി വ്യക്തമാക്കി.

എല്ലാ തീര്‍ഥാടകര്‍ക്കും സുഗമമായ ദര്‍ശനം ഒരുക്കും. തീര്‍ഥാടകര്‍ക്ക് വിശ്രമിക്കുന്നതിനായി മരക്കൂട്ടംമുതല്‍ സന്നിധാനം വരെ 1000 സ്റ്റീല്‍ കസേരകള്‍ സ്ഥാപിക്കും. കുടിവെള്ളമടക്കമുള്ള സൗകര്യങ്ങളും ലഭ്യമാക്കും. ഇ-ടോയ്ലറ്റ് സൗകര്യവുമുണ്ടാകും. 1000 വിശുദ്ധി സേനാംഗങ്ങളെ പരിശീലനം നല്‍കി നിയോഗിക്കും. പൊലീസ് വിപുലമായ സുരക്ഷാസംവിധാനമൊരുക്കും. ശബരിമലയില്‍ മുന്‍പ് ജോലി നോക്കി പരിചയമുള്ള ഉദ്യോഗസ്ഥരെയടക്കം 13600 പൊലീസ് ഉദ്യോഗസ്ഥരെ നിയോഗിക്കും.

തീര്‍ഥാടകര്‍ മരണപ്പെട്ടാല്‍ മൃതദേഹം നാട്ടിലെത്തിക്കാന്‍ എല്ലാ സംവിധാനവും ദേവസ്വം ബോര്‍ഡ് ഒരുക്കും. പൊതുമരാമത്ത് റോഡുകളുടെ അറ്റകുറ്റപ്പണികളടക്കം നവംബര്‍ 10നകം എല്ലാ പ്രവര്‍ത്തികളും പൂര്‍ത്തീകരിക്കും.

പ്രത്യേക ദുരന്തനിവാരണ ആക്ഷന്‍ പ്ലാന്‍ ദുരന്തനിവാരണ വകുപ്പ് ശബരിമലയ്ക്കായി തയാറാക്കിയിട്ടുണ്ട്. പത്തനംതിട്ട ദുരന്തനിവാരണ സമിതിക്ക് 17 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്. ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ക്കായി 90 റവന്യൂ ജീവനക്കാരെ നിയോഗിക്കും.

ആറു ഭാഷകളില്‍ ഭക്ഷ്യ-സാധനവില പ്രദര്‍ശിപ്പിക്കും. കൂടുതല്‍ സി.സി.ടി.വികള്‍ സ്ഥാപിക്കും. കവറേജ് വര്‍ധിപ്പിക്കുന്നതിനായി ബി.എസ്.എന്‍.എല്‍. 22 മൊബൈല്‍ ടവറുകള്‍ ഒരുക്കും. പ്ലാസ്റ്റിക് ഉപയോഗം കുറയ്ക്കാന്‍ ശുചിത്വമിഷന്‍ ബോധവത്കരണം നടത്തും. ഗ്രീന്‍ ഗാര്‍ഡുകളെ തുണിമാലിന്യങ്ങള്‍ നീക്കുന്നതിന് നിയോഗിക്കും.

spot_img

Related news

ചൂടില്‍ നിന്ന് ആശ്വാസം; സംസ്ഥാനത്ത് വേനല്‍ മഴയ്ക്ക് സാധ്യത

കനത്ത ചൂടിനിടെ സംസ്ഥാനത്ത് വേനല്‍ മഴയ്ക്ക് സാധ്യത. വിവിധ ജില്ലകളില്‍ മൂന്ന്...

കണ്ടെത്തിയത് 10 കിലോ നിരോധിത പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങള്‍; 17,500 രൂപ പിഴ

ആലപ്പുഴ: മാര്‍ച്ച് 31 ന് സംസ്ഥാനത്തെ സമ്പൂര്‍ണ മാലിന്യമുക്തമായി പ്രഖ്യാപിക്കുന്നതിന്റെ ഭാഗമായി...

സാമ്പത്തിക തര്‍ക്കം: കൊണ്ടോട്ടി കിഴിശ്ശേരിയില്‍ സുഹൃത്തിനെ ഗുഡ്‌സ് ഓട്ടോറിക്ഷ ഇടിച്ച് കൊലപ്പെടുത്തി അസം സ്വദേശി

മലപ്പുറം: സാമ്പത്തിക തര്‍ക്കത്തെ തുടര്‍ന്ന് സുഹൃത്തിനെ വാഹനമിടിച്ച് കൊലപ്പെടുത്തി. കൊണ്ടോട്ടി കിഴിശ്ശേരിയിലാണ്...

പാരമ്പര്യ വൈദ്യന്‍ ഷാബാ ഷെരീഫ് വധക്കേസ്; 3 പ്രതികള്‍ കുറ്റക്കാരെന്ന് കോടതി

മൈസൂരിലെ പാരമ്പര്യ വൈദ്യന്‍ ഷാബാ ഷെരീഫ് വധക്കേസില്‍ 3 പ്രതികള്‍ കുറ്റക്കാരെന്ന്...

തമിഴ്‌നാട് വഴി കേരളത്തിലേക്ക്; എംഡിഎംഎയുമായി നിയമവിദ്യാര്‍ത്ഥി ഉള്‍പ്പെടെ രണ്ടുപേര്‍ പിടിയില്‍

തിരുവനന്തപുരം: നെയ്യാറ്റിന്‍കരയ്ക്ക് സമീപം എംഡിഎംഎയുമായി നിയമ വിദ്യാര്‍ത്ഥി ഉള്‍പ്പെടെ രണ്ടുപേര്‍ പിടിയില്‍....