ഖത്തര്‍: മികച്ച സംഘാടനത്തിന് ഖത്തറിനെ ആവോളം പ്രശംസിച്ച് ഫിഫ പ്രസിഡന്റ് ജിയാനി ഇന്‍ഫന്റിനോ. എക്കാലത്തേയും മികച്ച ലോകകപ്പാണ് ഖത്തറില്‍ അരങ്ങേറിയതെന്ന് പറഞ്ഞ അദ്ദേഹം മികച്ച വളണ്ടിയര്‍മാരെയാണ് ഖത്തറില്‍ കാണാനായതെന്നും വ്യക്തമാക്കി.
ലോകകപ്പിന്റെ ഹൃദയും ആത്മാവും എന്നാണ് വളണ്ടിയര്‍മാരെ അദ്ദേഹം വിശേഷിപ്പിച്ചത്. വ്യത്യസ്ത മേഖലയില്‍ വൈദഗ്ധ്യമുള്ള 20,000ത്തോളം വളണ്ടിയര്‍മാരാണ് ലോകകപ്പിനായി അഹോരാത്രം പ്രവര്‍ത്തിച്ചത്. നാല് ലക്ഷം പേരാണ് വളണ്ടിയര്‍മാരാകാന്‍ സന്നദ്ധതി പ്രകടിപ്പിച്ചതെന്ന് അദ്ദേഹം പറഞ്ഞു. ഇതില്‍നിന്നാണ് 20000 പേരെ തിരഞ്ഞെടുത്തത്.
ഞായറാഴ്ച 8.30ന് അര്‍ജന്റീന-ഫ്രാന്‍സ് ഫൈനല്‍ മത്സരത്തോടെ ലോകകപ്പിന് തിരശീല വീഴും. ലുസൈല്‍ സ്റ്റേഡിയത്തിലാണ് മത്സരം.