മലപ്പുറം കൂരിയാട് തകര്‍ന്ന ദേശീയപാത സന്ദര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ദേശീയപാതയുടെ ശാസ്ത്രീയപഠനം നടത്താത്തത് വലിയ തിരിച്ചടിയായി. അദാനിയാണ് ഇതിലൂടെ ലാഭമുണ്ടാക്കിയിരിക്കുന്നത്. കോണ്‍ട്രാക്ടര്‍മാര്‍ക്കെതിരെ നടപടി ഉണ്ടാകണം. ഇവിടെ വന്നപ്പോഴാണ് ഭീകരാവസ്ഥ മനസ്സിലായതെന്നും ചെന്നിത്തല വ്യക്തമാക്കി.
അഴിമതിയെക്കുറിച്ച് ഗഡ്കരിയോട് മുഖ്യമന്ത്രി ഒന്നും പറഞ്ഞില്ല. ഹൈവേ തകരുന്നത് കണ്ട് ഞങ്ങള്‍ തുള്ളിച്ചാടുന്നില്ല. ഞങ്ങള്‍ പാത കുത്തിപ്പൊളിച്ച പോലെയാണ് ഗോവിന്ദന്‍ മാസ്റ്റര്‍ പറയുന്നത്. അഴിമതി ചെയ്ത കരാറുകാരെ ഗോവിന്ദന്‍ മാസ്റ്റര്‍ എന്തിന് സംരക്ഷിക്കുന്നു. സായിപ്പിനെ കണ്ടപ്പോള്‍ കവാത്ത് മറന്നുപോലെയാണ് ഗഡ്കരിയെ കണ്ടപ്പോള്‍ മുഖ്യമന്ത്രി പ്രധാന കാര്യങ്ങള്‍ പറഞ്ഞില്ല. ജനങ്ങളുടെ ആശങ്ക സര്‍ക്കാര്‍ പരിഹരിക്കണം. കുറ്റമറ്റ രീതിയില്‍ പഠനം നടത്തി ദേശീയപാതയുടെ നിര്‍മാണം പൂര്‍ത്തിയാക്കണമെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.