പാലക്കാട്: പ്രവാസി മലയാളി യുവാവ് സൗദി അറേബ്യയില്‍ വാഹനാപകടത്തില്‍ മരിച്ചു. ചെര്‍പ്പുളശേരി സ്വദേശി ഷന്‍ഫീദാ(23) ണ് മരിച്ചത്.
ജിദ്ദയില്‍ നിന്ന് മദീനയിലേക്ക് പോകുകയായിരുന്ന ഷന്‍ഫീദ് പഞ്ചറായ ടയര്‍ മാറ്റുന്നതിനിടെ എതിരെ വന്ന വാഹനമിടിക്കുകയായിരുന്നു.വെള്ളിയാഴ്ച രാവിലെയായിരുന്നു അപകടം. ജിദ്ദ റോഡിലെ ഉതൈമിലാണ് അപകടമുണ്ടായത്.