തിരൂർ: വെട്ടം പഞ്ചായത്തിൽ 78 വയസ്സുകാരന് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചതിനെ തുടർന്ന് തിരൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് യു.സൈനുദ്ദീൻ, വെട്ടം പഞ്ചായത്ത് പ്രസിഡന്റ് നൗഷാദ് നെല്ലാഞ്ചേരി എന്നിവർ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കാൻ ആരോഗ്യ വകുപ്പിനു നിർദേശം നൽകി. തുടർന്ന് മെഡിക്കൽ ഓഫിസർ വി.പ്രസന്ന കുമാറിന്റെ നേതൃത്വത്തിൽ ആരോഗ്യ പ്രവർത്തകരുടെയും ജനപ്രതിനിധികളുടെയും യോഗം വിളിച്ചു ചേർത്തു.
ജല സ്രോതസ്സുകളിൽ നിന്ന് സാംപിളുകൾ ശേഖരിച്ച് തിരുവനന്തപുരത്തെ പബ്ലിക് ലൈബ്രറിയിലേക്ക് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ആരോഗ്യ ശുചിത്വ സമിതിയുടെ നേതൃത്വത്തിൽ പഞ്ചായത്തിലെ എല്ലാ വാർഡുകളിലും കിണറുകൾ ഉൾപ്പെടെയുള്ള ജല സ്രോതസ്സുകളിൽ മാസ് ക്ലോറിനേഷൻ ചെയ്തു തുടങ്ങി.




