ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പ്; വയോധിക ദമ്പതികളിൽ നിന്ന് 30 ലക്ഷം കവർന്ന കേസിൽ ഒരാൾ പിടിയിൽ

ന്യൂഡൽഹി: എൻ.ഐ.എ, എ.ടി.എസ് ഉദ്യോഗസ്ഥരാണെന്ന് തെറ്റിദ്ധരിപ്പിച്ച് ഡിജിറ്റൽ അറസ്റ്റിലൂടെ വയോധിക ദമ്പതികളിൽ നിന്ന് 30 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ ഒരാൾ പിടിയിൽ. ഹരിയാന ഫത്തേഹാബാദ് സ്വദേശി സുനിൽ സിംഗ്ലയെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

74 വയസുള്ള വിരമിച്ച റെയിൽവേ ഉദ്യോഗസ്ഥനും ഭാര്യയുമാണ് തട്ടിപ്പിനിരയായത്. ചെങ്കോട്ട സ്ഫോടനക്കേസുമായി ബന്ധമുണ്ടെന്നും ബാങ്ക് അക്കൗണ്ട് തീവ്രവാദികൾക്ക് ധനസഹായം നൽകാൻ ഉപയോഗിച്ചെന്നും പറഞ്ഞായിരുന്നു തട്ടിപ്പുകാരുടെ ഭീഷണി.

ഏഴ് ദിവസത്തോളം വീഡിയോ കോളിലൂടെയും ഫോണിലൂടെയും ദമ്പതികളെ നിരീക്ഷിച്ച സംഘം, ആരോടും സംസാരിക്കരുതെന്നും മക്കളെ വിവരം അറിയിക്കരുതെന്നും നിർദേശിച്ചു. തുടർന്ന് ആർ.ബി.ഐ അംഗീകൃത അക്കൗണ്ടിലേക്ക് പണം കൈമാറണമെന്നും പരിശോധന പൂർത്തിയായാൽ തിരികെ നൽകുമെന്നും വിശ്വസിപ്പിച്ചു.

സ്ഥിരനിക്ഷേപം പിൻവലിച്ച ദമ്പതികൾ രണ്ട് ഘട്ടങ്ങളിലായി 30 ലക്ഷം രൂപ തട്ടിപ്പുകാർ നൽകിയ അക്കൗണ്ടുകളിലേക്ക് കൈമാറുകയായിരുന്നു. അന്വേഷണത്തിനിടെ സുനിൽ സിംഗ്ലയുടെ പേരിലുള്ള അക്കൗണ്ടിലേക്ക് പണം എത്തിയതായി പൊലീസ് കണ്ടെത്തി. ആ അക്കൗണ്ട് ആറ് സൈബർ തട്ടിപ്പ് കേസുകളിലായി ഏകദേശം ഒരു കോടി രൂപയുടെ ഇടപാടുകൾക്ക് ഉപയോഗിച്ചതായും കണ്ടെത്തി.

അന്വേഷണത്തിനിടെ 15 ലക്ഷം രൂപയുടെ ഒരു ഇടപാട് തടയാൻ പൊലീസിന് കഴിഞ്ഞു. ഇതിൽ 12 ലക്ഷം രൂപ വീണ്ടെടുത്ത് ദമ്പതികൾക്ക് തിരികെ നൽകി.

വൻ കുറ്റകൃത്യങ്ങളുടെ പേരിൽ ഭയപ്പെടുത്തി പണം തട്ടുന്ന പുതിയ രീതിയാണ് കേസിലൂടെ വ്യക്തമാകുന്നതെന്ന് പൊലീസ് പറഞ്ഞു. പൊലീസ് ഉദ്യോഗസ്ഥരെന്ന വ്യാജേനയുള്ള കോളുകളിലും വീഡിയോ കോളുകളിലും ജാഗ്രത പാലിക്കണമെന്നും പൊലീസ് മുന്നറിയിപ്പ് നൽകി.

spot_img

Related news

ശബരിമല സ്വർണക്കൊള്ള: ഒന്നാം പ്രതി ഉണ്ണികൃഷ്ണൻ പോറ്റിക്ക് ബെംഗളൂരുവിൽ സ്വീകരണം!

ബെംഗളൂരു: ശബരിമല സ്വർണക്കൊള്ള കേസിലെ ഒന്നാം പ്രതി ഉണ്ണികൃഷ്ണൻ പോറ്റിക്ക് ബെംഗളൂരുവിൽ...

ഡൽഹിയിൽ സംഗീതജ്ഞനെ മർദിച്ച് കൊലപ്പെടുത്തി

ന്യൂഡൽഹി: മദ്യപിച്ചത് ചോദ്യം ചെയ്തതിന് ഡൽഹിയിൽ സംഗീതജ്ഞനെ മർദിച്ച് കൊലപ്പെടുത്തിയതായി പരാതി....

തമിഴ്നാട് നിയമസഭയിൽ അസാധാരണ സംഭവങ്ങൾ; പ്രതിപക്ഷ എം.എൽ.എമാരെ പുറത്താക്കി

തമിഴ്നാട് നിയമസഭയിൽ മുഖ്യമന്ത്രി സി. ജോസഫ് വിജയിന്റെ പരാമർശത്തെ ചൊല്ലി അസാധാരണ...

ഗാർഹിക പാചകവാതക സിലിണ്ടർ ബുക്കിങ്ങിൽ ഇളവ്; ഇടവേള 45ൽ നിന്ന് 25 ദിവസമായി കുറച്ചു

ന്യൂഡൽഹി: ഗാർഹിക പാചകവാതക സിലിണ്ടർ ബുക്കിങ്ങിനുള്ള നിയന്ത്രണത്തിൽ ഇളവ്. ഗ്രാമീണ മേഖലയിലെ...

ഡൽഹി കെട്ടിടാപകടം; മരണം ഏഴായി

ഡൽഹി സത്യനികേതനിൽ കെട്ടിടം തകർന്നുണ്ടായ അപകടത്തിൽ മരണം ഏഴായി. അപകടത്തിൽ ഇതുവരെ...