രാജ്യത്തെ കൊവിഡ് കേസുകള്‍ 7000ലേക്ക് അടുക്കുന്നു; സംസ്ഥാനത്ത് ആക്ടീവ് കേസുകള്‍ 2000 കടന്നു; ഒരു മരണം

രാജ്യത്ത് കൊവിഡ് കേസുകള്‍ 7000ലേക്ക് അടുക്കുന്നു. ഇതുവരെ 6815 ആക്ടീവ് കേസുകളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. രാജ്യത്ത് കഴിഞ്ഞ് 24 മണിക്കൂറില്‍ മൂന്ന് കൊവിഡ് മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു. ഇതിലൊന്ന് കേരളത്തിലാണ്.

കേരളത്തില്‍ സജീവ കൊവിഡ് കേസുകള്‍ 2000 കടന്നിരിക്കുകയാണ്. കേരളത്തില്‍ കഴിഞ്ഞ 24 മണിക്കൂറുടെ ഒരു കൊവിഡ് മരണം റിപ്പോര്‍ട്ട് ചെയ്തു. 79 വയസുകാരനാണ് കൊവിഡ് ബാധമൂലം മരിച്ചത്. ഡല്‍ഹിയിലും ജാര്‍ഖണ്ഡിലും ഓരോ മരണം വീതവും റിപ്പോര്‍ട്ട് ചെയ്തു. ഒറ്റ ദിവസം കൊണ്ട് കൂടുതല്‍ കേസുകളുടെ വര്‍ധനവ് ഉണ്ടായത് കര്‍ണാടകയിലും ഗുജറാത്തിലുമാണെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു. നൂറിലധികം കേസുകളുടെ വര്‍ദ്ധനവ് ഇരു സംസ്ഥാനങ്ങളിലും രേഖപ്പെടുത്തി.

പെരിന്തല്‍മണ്ണ പാലൂര്‍ക്കോട്ട വെള്ളച്ചാട്ടം സന്ദര്‍ശിക്കുവാന്‍ താത്കാലികമായി വിലക്ക് ഏര്‍പ്പെടുത്തി

രാജ്യത്ത് കോവിഡിന്റെ പുതിയ വകഭേദം വ്യാപിക്കുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. എക്സ്എഫ്ജി എന്നാണ് പുതിയ വകഭേദത്തിന്റെ പേര്. രാജ്യത്തെ 163 പേരെ ബാധിച്ചത് എക്സ്എഫ്ജിയാണെന്ന് ജനിതക ശ്രേണികരണത്തില്‍ കണ്ടെത്തി. നേരത്തെ രാജ്യത്ത് നിലവിലുള്ള രണ്ട് വകഭേദങ്ങള്‍ ചേര്‍ന്നുണ്ടായതാണ് എക്സ്എഫ്ജി.

spot_img

Related news

തമിഴ്‌നാട്ടിൽ ഇനി വിജയ് ‘റൂൾസ്’; ലഹരി മാഫിയക്ക് പൂട്ടുവീഴും

തമിഴ്‌നാട്ടിൽ ലഹരി ഉപയോഗവും വിപണനവും പൂർണ്ണമായി തുടച്ചുനീക്കാനുള്ള വിട്ടുവീഴ്ചയില്ലാത്ത നടപടികളുമായി മുഖ്യമന്ത്രി...

കേരള മുഖ്യമന്ത്രി പ്രഖ്യാപനം ഉടൻ; രാഹുൽ-ഖർഗെ കൂടിക്കാഴ്ച 5.30-ന്

കേരളത്തിന്റെ മുഖ്യമന്ത്രി ആരെന്ന കാര്യത്തിൽ ദിവസങ്ങൾ നീണ്ട അനിശ്ചിതത്വത്തിന് ഇന്ന് വിരാമമായേക്കും....

നാരങ്ങ പറിച്ചതിന് ക്രൂരത; 12 വയസ്സുകാരനെ മർദ്ദിച്ചു കൊലപ്പെടുത്തി, ബിഹാറിൽ 12 പേർ പിടിയിൽ

ബിഹാറിലെ നളന്ദയിൽ വെറും ഒരു നാരങ്ങയുടെ പേരിൽ പന്ത്രണ്ട് വയസ്സുകാരനെ ആൾക്കൂട്ടം...

സിബിഎസ്ഇ പ്ലസ്ടു പരീക്ഷാ ഫലം പ്രഖ്യാപിച്ചു; രാജ്യത്ത് 85.20% വിജയം, തിരുവനന്തപുരം മേഖല വീണ്ടും മുന്നിൽ

സിബിഎസ്ഇ പ്ലസ്ടു പരീക്ഷാ ഫലം പ്രഖ്യാപിച്ചു. ഇത്തവണ 85.20 ശതമാനമാണ് ദേശീയതലത്തിലെ...

സോണിയാ ഗാന്ധി ആശുപത്രിയിൽ; ചികിത്സ നേത്ര സംബന്ധമായ അസുഖത്തിന്

മുതിർന്ന കോൺഗ്രസ് നേതാവും മുൻ യുപിഎ അധ്യക്ഷയുമായ സോണിയാ ഗാന്ധിയെ ആശുപത്രിയിൽ...