മരം മുറിച്ച് നീക്കിയപ്പോള്‍ പക്ഷികളും കുഞ്ഞുങ്ങളും കൂട്ടത്തോടെ ചത്തൊടുങ്ങിയ സംഭവം; ഉത്തരവാദികളായവര്‍ക്കെതിരെ കേസെടുത്തതായി വനം മന്ത്രി

മലപ്പുറം: ദേശിയപാത വികസനത്തിന്റെ ഭാഗമായി മലപ്പുറത്ത് വി.കെ പടി അങ്ങാടിയ്ക്ക് സമീപം മരം മുറിച്ച് നീക്കിയപ്പോള്‍ പക്ഷികളും കുഞ്ഞുങ്ങളും കൂട്ടത്തോടെ ചത്തൊടുങ്ങിയ സംഭവം ക്രൂരമാണെന്ന് വനം മന്ത്രി എ കെ ശശീന്ദന്‍ പറഞ്ഞു.ഷെഡ്യൂള്‍ നാല് വിഭാഗത്തില്‍ ഉള്‍പ്പെട്ട നീര്‍ക്കാക്കളെയും കുഞ്ഞുങ്ങളെയുമാണ് നശിപ്പിച്ചത് .വനം വകുപ്പിന്റെ അനുമതിയില്ലാതെയാണ് ഇത് ചെയ്തിരിക്കുന്നത്. മരം മുറിക്കാന്‍ അനുമതിയുണ്ടായാലും പക്ഷികളും പക്ഷിക്കൂടുകളുമുള്ള മരങ്ങളാണെങ്കില്‍ അവ ഒഴിഞ്ഞു പോകുന്നതുവരെ മുറിച്ചുമാറ്റരുതെന്ന വനം വകുപ്പിന്റെ നിര്‍ദ്ദേശം ലംഘിച്ചാണ് ഇത് ചെയ്തിരിക്കുന്നത്. ഉത്തരവാദികളായവര്‍ക്കെതിരെ വന്യജീവി സംരക്ഷണ നിയമപ്രകാരം വനം വകുപ്പ് കേസെടുത്തിട്ടുണ്ട്. വാഹനവും ഡ്രൈവറെയും കസ്റ്റയിലെടുത്തിട്ടുണ്ട്. വൈല്‍ഡ് ലൈഫ് കണ്‍സര്‍വേറ്ററും സോഷ്യല്‍ ഫോറസ്ട്രി നോര്‍ത്തേണ്‍ റീജ്യണ്‍ കണ്‍സര്‍വേറ്ററും ഫോറസ്റ്റ് വിജിലന്‍സ് വിഭാഗവും സ്ഥലം സന്ദര്‍ശിച്ച് കൂടുതല്‍ നടപടി സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

കരാര്‍ കമ്പനിക്കെതിരെയാണ് നിലവില്‍ കേസ് എടുത്തിരിക്കുന്നത്.മരം മറിച്ചിടുന്നതിന് ഉപയോഗിച്ച ജെസിബിയുടെ ഡ്രൈവറെയാണ് വനം വകുപ്പ് കസ്റ്റഡിയില്‍ എടുത്തിരിക്കുന്നത്.Knrc എന്ന കമ്പനിയാണ് ദേശീയപാത വികസനത്തിനു കരാര്‍ ഏറ്റെടുത്തിരിക്കുന്നത്.

സംഭവത്തില്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് ദേശീയപാതാ അതോറിറ്റിയോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു

spot_img

Related news

റോണാള്‍ഡോയുടെ കട്ടൗട്ട് ഉയര്‍ത്തുന്നതിനിടെ വൈദ്യുതിലൈനില്‍ നിന്ന് നാലുപേര്‍ക്ക് ഷോക്കേറ്റു

പാലക്കാട്: പോര്‍ച്ചുഗല്‍ താരം ക്രിസ്റ്റ്യാനോ റോണാള്‍ഡോയുടെ കട്ടൗട്ട് ഉയര്‍ത്തുന്നതിനിടെ വൈദ്യുതി ലൈനില്‍...

ബിരുദപഠനം ഇനി നാലുവര്‍ഷം;പരിഷ്‌കരണത്തിന് ഒരുങ്ങി സംസ്ഥാന സര്‍ക്കാര്‍

തിരുവനന്തപുരം:കരിക്കുലം പരിഷ്‌കരണത്തിന് ഒരുങ്ങി സംസ്ഥാന സര്‍ക്കാര്‍.അടുത്തവര്‍ഷം മുതല്‍ വിരുദ്ധ പഠനം നാലുവര്‍ഷം...

സംസ്ഥാനത്ത് 30 കഴിഞ്ഞവരില്‍ 25 ശതമാനംപേര്‍ ജീവിതശൈലീരോഗങ്ങളുടെ പിടിയില്‍

സംസ്ഥാനത്ത് 30 കഴിഞ്ഞവരില്‍ 25 ശതമാനംപേര്‍ ജീവിതശൈലീരോഗങ്ങളുടെ പിടിയില്‍. അഞ്ചിലൊരാള്‍ക്ക് രോഗസാധ്യത....

എസ്എസ്എല്‍സി, ഹയര്‍സെക്കണ്ടറി പരീക്ഷ തിയതികള്‍ പ്രഖ്യാപിച്ചു

തിരുവനന്തപുരം: എസ്എസ്എല്‍സി, ഹയര്‍സെക്കണ്ടറി പരീക്ഷ തിയതികള്‍ പ്രഖ്യാപിച്ചു. എസ്എസ്എല്‍സിപരീക്ഷ 2023 മാര്‍ച്ച്...

LEAVE A REPLY

Please enter your comment!
Please enter your name here