സിനിമാ വിതരണ, നിര്‍മ്മാണ കമ്പനികളില്‍ നടത്തിയ റെയ്ഡില്‍ കള്ളപ്പണ ഇടപാട് നടന്നെന്ന് ആദായ നികുതി വകുപ്പിന് സംശയം. സിനിമയുടെ നിര്‍മാതാവ് കൂടിയായ സൗബിന്‍ ഷാഹിറിനെ വീണ്ടും ചോദ്യം ചെയ്യും. മഞ്ഞുമ്മല്‍ ബോയ്‌സ് സിനിമയുടെ വരുമാനം സംബന്ധിച്ചാണ് സംശയം. ആദായ നികുതി വകുപ്പ് നടത്തിയ റെയ്ഡില്‍, കണക്കുകളില്‍ പൊരുത്തക്കേടുകള്‍ കണ്ടെത്തിയിരുന്നു.
സിനിമ 148 കോടിയിലേറെ രൂപ വരുമാനമുണ്ടാക്കി. എന്നാല്‍ 44 കോടി രൂപ ആദായനികുതി ഇനത്തില്‍ നല്‍കേണ്ടിയിരുന്നത് അടച്ചില്ല. 32 കോടി രൂപ ചെലവ് കാണിച്ചുവെന്ന് കണ്ടെത്തല്‍. ഇത് കള്ളക്കണക്കാണെന്ന നിലപാടിലാണ് ആദായ നികുതി വകുപ്പ്.