123 വര്‍ഷത്തിനിടെ ഏറ്റവും കുറവ് മഴ ലഭിച്ചത് ഓഗസ്റ്റില്‍; സംസ്ഥാനത്ത് വരള്‍ച്ച സൂചന

കാലവര്‍ഷം അവസാനിക്കാന്‍ മൂന്നു ദിവസം മാത്രം ശേഷിക്കെ കേരളത്തില്‍ ഇത്തവണ 30% മഴയുടെ കുറവുണ്ടായതായി കാലാവസ്ഥ നിരീക്ഷണ വിഭാഗം. ജൂണ്‍ മാസത്തില്‍ മാത്രം 60% മഴയുടെ കുറവാണ് രേഖപ്പെടുത്തിയത്. ജൂലൈയില്‍ സാധാരണ പോലെ മഴ കിട്ടിയെങ്കിലും 9% ത്തിന്റെ കുറവുണ്ടായി.

123 വര്‍ഷ ചരിത്രത്തില്‍ ഏറ്റവും കുറവ് മഴ ലഭിച്ചത് ഓഗസ്റ്റിലാണ്. 87% മഴയുടെ കുറവാണ് ഓഗസ്റ്റില്‍ ഉണ്ടായത്. എന്നാല്‍ സെപ്റ്റംബറില്‍ സാധാരണ ലഭിക്കുന്നതിലും കൂടുതല്‍ മഴ ലഭിച്ചു. 33% മഴയാണ് സപ്തംബറില്‍ കൂടുതല്‍ കിട്ടിയത്. 123 വര്‍ഷത്തെ കണക്കില്‍ ഏറ്റവും കുറവ് മഴ ലഭിച്ച രണ്ടാമത്തെയോ മൂന്നാമത്തെയോ കാലവര്‍ഷമായി ഇത്തവണത്തേത് അവസാനിക്കുമെന്നും കാലാവസ്ഥ നിരീക്ഷണ വിഭാഗം പറയുന്നു.

സംസ്ഥാനത്ത് വരള്‍ച്ച സൂചന നല്‍കുന്നതാണ് കാലാവസ്ഥാ നിരീക്ഷണ വിഭാഗത്തിന്റെ ഈ കണക്കുകള്‍. വടക്കു കിഴക്കന്‍ മണ്‍സൂണ്‍ പ്രതീക്ഷിച്ചതിലും കുറവായതാണ് ഗുരുതരമായ സാഹചര്യത്തിലേക്ക് കേരളത്തെ എത്തിച്ചത്. കേരളത്തിലെ എല്ലാ ജില്ലകളും വര്‍ള്‍ച്ചയുടെ പിടിയിലാവും. 6 ജില്ലകളില്‍ തീവ്ര വളര്‍ച്ചയും 8 ജില്ലകളില്‍ കഠിന വരള്‍ച്ചയും ഉണ്ടാകാനാണ് സാധ്യത.

ഇതിനു സമാനമായ അവസ്ഥയില്‍ കേരളം വരള്‍ച്ച നേരിട്ടത് 1968, 1972, 1983, 2016 വര്‍ഷങ്ങളിലാണ്. കേരളത്തിലെ മിക്ക നദികളിലും കഴിഞ്ഞ വര്‍ഷത്തേക്കാളും 2 മീറ്ററില്‍ കൂടുതല്‍ വരെ ജലനിരപ്പ് താഴ്ന്നിട്ടുണ്ട്. ഡാമുകളില്‍ പലതിലും 50 ശതമാനത്തില്‍ താഴെയാണ് നിലവിലുള്ള വെള്ളത്തിന്റെ ശേഖരം.

spot_img

Related news

കിണറ്റില്‍ വീണ കാട്ടുപന്നിയെ കറിവെച്ചു കഴിച്ച യുവാക്കള്‍ പിടിയില്‍

വളയം: കിണറ്റില്‍ വീണ കാട്ടുപന്നിയെ കൊന്ന് കറിവെച്ചു കഴിച്ച് യുവാക്കള്‍. സംഭവത്തില്‍...

ഇന്‍സ്റ്റഗ്രാം വഴി പരിചയം പതിനഞ്ചുകാരിക്ക് കഞ്ചാവ് നല്‍കി ബലാത്സംഗം ചെയ്ത കേസില്‍ രണ്ട് പേര്‍ അറസ്റ്റില്‍

മലപ്പുറം: പതിനഞ്ചുകാരിയെ കഞ്ചാവ് നല്‍കി ബലാത്സംഗം ചെയ്ത കേസില്‍ രണ്ട് പേര്‍...

ലഹരിക്കടിമയായ മകന്‍ അമ്മയുടെ കഴുത്തറുത്തു; പ്രതി കസ്റ്റഡിയില്‍

തൃശ്ശൂര്‍: കൊടുങ്ങല്ലൂരിലെ അഴീക്കോട് ലഹരിക്കടിമയായ മകന്‍ അമ്മയുടെ കഴുത്തറുത്തു. ഇന്നലെ രാത്രിയിലായിരുന്നു...

മിനി ഊട്ടിയില്‍ ടിപ്പര്‍ ലോറിയും ബൈക്കും കൂട്ടിയിടിച്ച് അപകടം; രണ്ട് വിദ്യാര്‍ത്ഥികള്‍ മരിച്ചു

മലപ്പുറം: മലപ്പുറം മിനി ഊട്ടിയിലുണ്ടായ വാഹനാപകടത്തില്‍ രണ്ടു വിദ്യാര്‍ത്ഥികള്‍ക്ക് ദാരുണാന്ത്യം. ടിപ്പര്‍...

നീലഗിരി യാത്രക്കാര്‍ നിരോധിക്കപ്പെട്ട പ്ലാസ്റ്റിക് ഉല്‍പന്നങ്ങള്‍ കൈവശം വച്ചാല്‍ 10,000 പിഴ

എടക്കര: നീലഗിരിയിലേക്കുള്ള യാത്രക്കാര്‍ നിരോധിക്കപ്പെട്ട പ്ലാസ്റ്റിക് ഉല്‍പന്നങ്ങള്‍ കൈവശം വയ്ക്കുന്നതായി കണ്ടാല്‍...