അരുംകൊല: ടൂറിസ്റ്റ് ഹോമില്‍ യുവതിയെ കൊലപ്പെടുത്തി മധ്യവയസ്‌കന്‍ തൂങ്ങിമരിച്ച നിലയില്‍

തിരുവനന്തപുരം: തിരുവനന്തപുരം തമ്പാനൂരിലെ ടൂറിസ്റ്റ് ഹോമില്‍ യുവതിയെ കൊലപ്പെടുത്തി മധ്യവയസ്‌കന്‍ തൂങ്ങിമരിച്ച നിലയില്‍. പേയാട് സ്വദേശി ആശയെ കൊലപ്പെടുത്തി സി. കുമാരന്‍ എന്നയാള്‍ ആത്മഹത്യ ചെയ്‌തെന്നാണ് പൊലീസിന്റെ നിഗമനം.

ഇന്നലെ രാവിലെ അഞ്ചരയ്ക്കാണ് ആശയെ കാണാതായത്. ഇന്നലെ രാത്രിയാണ് വിളപ്പില്‍ശാല പൊലീസ് സ്‌റ്റേഷനില്‍ ആശയുടെ ഭര്‍ത്താവ് പരാതി നല്‍കുന്നത്. ആശയെ കാണാനില്ലെന്ന് ഭര്‍ത്താവ് നല്‍കിയ പരാതിയില്‍ പൊലീസ് കേസെടുത്തിരുന്നു. ഇന്നലെ വൈകിട്ടോടു കൂടിയാണ് ഇവര്‍ ടൂറിസ്റ്റ് ഹോമില്‍ എത്തിയത്. കുമാരന്‍ 10ാം തിയതി മുതല്‍ ഇവിടെ താമസമുണ്ടായിരുന്നു. കുമാര്‍ സ്വകാര്യ ടി.വി. ചാനലിലെ അസി. പ്രൊഡ്യൂസറാണ്. ഇന്ന് രാവിലെ ജോലിക്കെത്തേണ്ട സമയമായിട്ടും കാണാതായതോടെ സഹപ്രവര്‍ത്തകന്‍ ഇയാളെ ഫോണില്‍ വിളിച്ചു. എന്നാല്‍ കിട്ടിയില്ല. അതിനെ തുടര്‍ന്നാണ് ടൂറിസ്റ്റ്‌ഹോമിന്റെ ഉടമയെ ബന്ധപ്പെടുന്നത്. ഇവര്‍ വന്ന് മുറി പരിശോധിച്ച ശേഷമാണ് രണ്ട് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. കുമാരന്റെ മൃതദേഹം തൂങ്ങിയ നിലയിലാണ്. സ്ത്രീയുടെ മൃതദേഹം കട്ടിലിന് താഴെ കിടക്കുന്ന രീതിയിലാണ്.

ആശയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം കുമാരന്‍ ആത്മഹത്യ ചെയ്തതാകാം എന്നതാണ് പ്രഥമിക നിഗമനം. ഫൊറന്‍സിക് സംഘം സ്ഥലത്ത് പരിശോധന നടത്തി. മുറിയില്‍ മല്‍പ്പിടുത്തം നടന്നതിന്റെ ലക്ഷണം ഉള്ളതായി പോലീസ് വ്യക്തമാക്കി. സ്ത്രീയുടെ ശരീരത്തില്‍ ക്ഷതമേറ്റ പാടുകള്‍ ഉണ്ട്.

spot_img

Related news

നടിയെ ആക്രമിച്ച കേസ്: ജസ്റ്റിസ് കൗസർ എടപ്പഗത്ത് പിന്മാറി; കേസ് കേൾക്കുന്നതിൽ നിന്ന് പിന്മാറുന്ന രണ്ടാമത്തെ ജഡ്ജി

നടിയെ ആക്രമിച്ച കേസിൽ വീണ്ടും ജഡ്ജിമാരുടെ പിന്മാറ്റം. കേസ് കേൾക്കുന്നതിൽ നിന്ന്...

‘പ്രിയദർശിനി’: സംസ്ഥാനത്ത് സ്ത്രീകൾക്കും ട്രാൻസ്ജെൻഡറുകൾക്കും കെ.എസ്.ആർ.ടി.സിയിൽ സൗജന്യ യാത്ര; ജൂൺ 15 മുതൽ പ്രാബല്യത്തിൽ

സംസ്ഥാനത്ത് പ്രായഭേദമന്യേ എല്ലാ സ്ത്രീകൾക്കും ട്രാൻസ്ജെൻഡർ വ്യക്തികൾക്കും കെ.എസ്.ആർ.ടി.സി ഓർഡിനറി ബസുകളിൽ...

കേരളത്തിന് യോജിച്ചതല്ല ഇത്; സലീം കുമാറിന്റെ സംസ്‌കാര ചടങ്ങിലെ അനിഷ്ട സംഭവങ്ങളിലും സൈബർ ആക്രമണത്തിലും മുഖ്യമന്ത്രി വി.ഡി. സതീശൻ

തിരുവനന്തപുരം: അന്തരിച്ച പ്രശസ്ത നടൻ സലീം കുമാറിന്റെ സംസ്‌കാര ചടങ്ങുകൾക്കിടയിലുണ്ടായ ദൗർഭാഗ്യകരമായ...

മലമ്പുഴ ഡാമിൽ കുളിക്കാനിറങ്ങി കാണാതായ മലപ്പുറം സ്വദേശിയായ വിദ്യാർത്ഥിയുടെ മൃതദേഹം കണ്ടെത്തി

മലമ്പുഴ: പാലക്കാട് മലമ്പുഴ ഡാമിൽ സുഹൃത്തുക്കൾക്കൊപ്പം കുളിക്കാനിറങ്ങുന്നതിനിടെ വെള്ളത്തിൽ വീണ് കാണാതായ...