റേഷന്‍ മുന്‍ഗണനാ വിഭാഗത്തിലേക്ക് മാറാനുള്ള അപേക്ഷകള്‍ ഇനി ഓണ്‍ലൈനില്‍

മലപ്പുറം: റേഷന്‍ കാര്‍ഡുകള്‍ മുന്‍ഗണനാ വിഭാഗത്തിലേക്ക് മാറ്റാന്‍ ഓണ്‍ലൈന്‍ വഴി അപേക്ഷിക്കാനുള്ള സൗകര്യങ്ങളൊരുക്കി സിവില്‍ സപ്ലൈസ് വകുപ്പ്. ഒഴിവാക്കല്‍ മാനദണ്ഡം ബാധകമല്ലാത്തതും റേഷന്‍ പൊതുവിഭാഗത്തില്‍ ഉള്‍പ്പെട്ടിട്ടുള്ളതുമായ കാര്‍ഡുകള്‍ മുന്‍ഗണനാവിഭാഗത്തിലേക്ക് മാറ്റുന്നതിനുള്ള അപേക്ഷകള്‍ വ്യാഴാഴ്ച മുതല്‍ ഓണ്‍ലൈനായി സ്വീകരിച്ചുതുടങ്ങിയതായി ജില്ലാ സിവില്‍ സപ്ലൈ ഓഫീസര്‍ ഷാജഹാന്‍ തയ്യില്‍ പറഞ്ഞു.

ഓണ്‍ലൈനായി അപേക്ഷിക്കാന്‍ 25 രൂപയാണ് അക്ഷയകേന്ദ്രങ്ങള്‍ ഈടാക്കേണ്ടത്. താലൂക്ക് സപ്ലൈ ഓഫീസുകളിലും സിറ്റി റേഷനിങ് ഓഫീസുകളിലും അപേക്ഷകള്‍ നേരിട്ട് സ്വീകരിക്കുന്നത് സര്‍ക്കാര്‍ നിര്‍ദേശപ്രകാരം നിര്‍ത്തലാക്കിയതായും അദ്ദേഹം അറിയിച്ചു. ഓണ്‍ലൈന്‍ അപേക്ഷകള്‍ സ്വീകരിച്ച് പരിശോധിക്കുന്നതിനും പട്ടിക തയ്യാറാക്കുന്നതിനും ആവശ്യമായ മാറ്റങ്ങള്‍ റേഷന്‍ കാര്‍ഡ് മാനേജ്മെന്റ് സിസ്റ്റം (ആര്‍.സി.എം.എസ്.) വരുത്തിയിട്ടുണ്ട്.

spot_img

Related news

എ പി ജെ അ ബ്ദുൽ കലാം സ്റ്റഡി സെന്ററിന്റെ ബെസ്റ്റ് ടീച്ചേർസ് അവാർഡ് തൗഫീഖ് സഖാഫിക്ക്

വളാഞ്ചേരി: അധ്യാപനവും ജീവകാരുണ്യ പ്രവർത്തനവും നെഞ്ചോട് ചേർത്തുവെച്ച് മാതൃക പ്രവർത്തനം കാഴ്‌ചവെക്കുകയാണ്...

മലപ്പുറം ജില്ലയെ ചതിച്ച് സുജിത്ത് ദാസ് നേടിയ മെഡലുകള്‍ തിരികെ വാങ്ങണമെന്ന് പികെ നവാസ്

മലപ്പുറം: പത്തനംതിട്ട മുന്‍ എസ്പി സുജിത്ത് ദാസിനെതിരെ രൂക്ഷമായ വിമര്‍ശനവുമായി എം...

അൽ സലാമയിൽ ഒരു മാസം നീണ്ടു നിൽക്കുന്ന ആനുകൂല്യങ്ങൾക്ക് തുടക്കം

പെരിന്തൽമണ്ണ: അൽ സലാമ പെരിന്തൽമണ്ണയുടെ ഇരുപത്തിയൊന്നാം വാർഷികം പ്രമാണിച്ച് 50 വയസ്സിന്...

ഓണ്‍ലൈന്‍ ആല്‍ബം സോങ്, റീല്‍സ് ഫെസ്റ്റ്: എന്‍ട്രികള്‍ ക്ഷണിച്ചു

മലപ്പുറം: ഓണത്തോടനുബന്ധിച്ഛ് ഇന്ത്യന്‍ ഷോര്‍ട് ഫിലിം സൊസൈറ്റി മലപ്പുറം ചാപ്റ്ററിന്റെ ആഭിമുഖ്യത്തില്‍...

വളാഞ്ചേരി പരിസരത്തുനിന്നും നഷ്ടപ്പെട്ട സ്വര്‍ണാഭരണത്തിന്റെ ഉടമയെ തേടി വളാഞ്ചേരി പോലീസ്.

വളാഞ്ചേരി: 2021 ഒക്ടോബര്‍ 21നാണ് വളാഞ്ചേരിയില്‍ നിന്നും സ്വര്‍ണാഭരണം ലഭിച്ചത്. യാത്രക്കാരിക്കാണ്...