ചിരിയുടെ മായാത്ത ഓർമ്മ; കലാഭവൻ നവാസ് ഓർമ്മയായിട്ട് ഇന്നേക്ക് ഒരു വർഷം

നടനും മിമിക്രി കലാകാരനുമായ കലാഭവൻ നവാസ് ഓർമയായിട്ട് ഇന്നേക്ക് ഒരു വർഷം. നർമ്മത്തിന്റെ മേമ്പൊടി ചാലിച്ച് മൂന്ന് പതിറ്റാണ്ടിലേറെയായി ബിഗ് സ്ക്രീനിലും മിനി സ്ക്രീനിലും സ്റ്റേജ് വേദികളിലും നിറഞ്ഞുനിന്ന കലാകാരനായിരുന്നു നവാസ്.

മലയാളികളെ പൊട്ടിച്ചിരിപ്പിച്ച് തീരുംമുമ്പേ അപ്രതീക്ഷിതമായാണ് കലാഭവൻ നവാസ് വിടപറഞ്ഞത്. കലാഭവനിലൂടെ മിമിക്രി രംഗത്ത് ശ്രദ്ധേയനായ അദ്ദേഹം, 1995-ൽ ജയൻ അടിയാട്ടും ജയൻ വർക്കലയും ചേർന്ന് സംവിധാനം ചെയ്ത ചൈതന്യം എന്ന ചിത്രത്തിലൂടെയാണ് സിനിമയിലേക്ക് അരങ്ങേറ്റം കുറിച്ചത്.

1997-ൽ പുറത്തിറങ്ങിയ ജൂനിയർ മാൻഡ്രേക്ക് അദ്ദേഹത്തെ മുൻനിര ഹാസ്യതാരങ്ങളുടെ നിരയിലെത്തിച്ചു. തുടർന്ന് അമ്മ അമ്മായി അമ്മ, മാട്ടുപ്പെട്ടി മച്ചാൻ, ചന്ദാമാമ, മൈ ഡിയർ കരടി, വൺമാൻ ഷോ, വെട്ടം, ചക്കരമുത്ത്, ചട്ടമ്പിനാട് തുടങ്ങി നിരവധി ചിത്രങ്ങളിലൂടെ പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിച്ചു. അദ്ദേഹത്തിന്റെതായി ഒടുവിൽ പുറത്തിറങ്ങിയ ചിത്രം ഡിറ്റക്റ്റീവ് ഉജ്ജ്വലൻ ആണ്.

ബിഗ് സ്ക്രീനിലും മിനി സ്ക്രീനിലും സ്റ്റേജ് വേദികളിലും ഒരുപോലെ തിളങ്ങിയ നവാസ്, റിയാലിറ്റി ഷോകളിൽ വിധികർത്താവായും ശ്രദ്ധേയനായി. മലയാളികളെ ചിരിയിലൂടെ കീഴടക്കിയ പ്രിയ കലാകാരൻ കലാഭവൻ നവാസിന് ഇ-ചാനലിന്റെ സ്മരണാഞ്ജലി.

spot_img

Related news

ഷൗക്കത്തിന്റെ മരണം: പൊലീസ് അന്വേഷണത്തിൽ വീഴ്ചയെന്ന് പരാതി

മലപ്പുറം: ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ലഭിക്കാത്തതിനെ തുടർന്ന് ഓട്ടോ ഡ്രൈവർ ഷൗക്കത്ത് ജീവനൊടുക്കിയ...

മഴക്കെടുതി: മരിച്ചവരുടെ കുടുംബങ്ങൾക്ക് 8 ലക്ഷം; വീടുകൾ നഷ്ടപ്പെട്ടവർക്ക് 12 ലക്ഷം വരെ

തിരുവനന്തപുരം: മഴക്കെടുതിയിലും വെള്ളപ്പൊക്കത്തിലും ദുരിതമനുഭവിക്കുന്നവർക്ക് വിപുലമായ ധനസഹായ പാക്കേജ് പ്രഖ്യാപിച്ച് സംസ്ഥാന...

ആർ.എസ്.എസ് കൂടിക്കാഴ്ച രഹസ്യമല്ല; താൻ ഒരു മുന്നണിയുടെ മാത്രമല്ല, കേരളത്തിന്റെ മുഴുവൻ മുഖ്യമന്ത്രിയെന്ന് വി.ഡി. സതീശൻ

തനിക്കെതിരെ മുൻ മന്ത്രിമാർ ഉന്നയിച്ച വിമർശനങ്ങൾക്ക് മറുപടിയുമായി മുഖ്യമന്ത്രി വി.ഡി. സതീശൻ....

ആ പൊട്ടിച്ചിരിയും മാഞ്ഞു… നടൻ സലിം കുമാർ വിട വാങ്ങി

നടൻ സലിം കുമാർ അന്തരിച്ചു. 56 വയസായിരുന്നു. അമൃത ആശുപത്രിയിൽ ചികിത്സയിലായിരുന്ന...