ജനുവരി 12 ദേശീയ യുവജന ദിനത്തില്‍ എ.ഐ.വൈ.എഫ് മലപ്പുറം ജില്ലാകമ്മറ്റിയുടെ നേതൃത്വത്തില്‍ വിവേകാനന്ദ ദർശനങ്ങളുടെ പ്രസക്തിയും മതേതര ഇന്ത്യയും എന്ന വിഷയത്തില്‍ വളാഞ്ചേരിയില്‍ വച്ച് സെമിനാര്‍ സംഘടിപ്പിക്കും.വൈകീട്ട് 4 മണിക്ക് നടക്കുന്ന സെമിനാര്‍ എ.ഐ.വൈ.എഫ് സംസ്ഥാന സെക്രട്ടറി ടി.ടി ജിസ്‌മോൻ ഉദ്ഘാടനം ചെയ്യും അഡ്വ.കെ.കെ സമദ്,അഷ്‌റഫലി കാളിയത്ത്,അഡ്വ ഷഫീർ കിഴിശ്ശേരി തുടങ്ങിയവര്‍ സംബന്ധിക്കും.സമകാലിക ഇന്ത്യയില്‍ വിവേകാനന്ദ ദര്‍ശനങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്നത് തീവ്ര ഹിന്ദുത്വ നിലപാട് സ്വീകരിക്കുന്ന ഭരണകൂടത്തിനെതിരെയുള്ള പോരാട്ടമായാണ് എ.ഐ.വൈ.എഫ് കാണുന്നതെന്നും യുവജനങ്ങളോട് ഒരു നീതിയും പുലര്‍ത്താത്ത മോദി ഭരണം തുടച്ച് മാറ്റി പുതിയൊരു ഇന്ത്യയെ കെട്ടിപ്പടുക്കേണ്ടത് അനിവാര്യമാണെന്നും കാലം ആവശ്യപ്പെടുന്ന മുദ്രാവാക്യത്തിനൊപ്പം അണിചേരാനും സെമിനാറില്‍ പങ്കെടുക്കാനും എല്ലാവരേയും സ്വാഗതം ചെയ്യുന്നുവെന്നും സംഘാടകര്‍ അറിയിച്ചു.വാര്‍ത്താ സമ്മേളനത്തില്‍ എ.ഐ.വൈ.എഫ് ജില്ലാ സെക്രട്ടറി അഡ്വ.ഷഫിര്‍ കിഴിശ്ശേരി,അനീഷ് വലിയകുന്ന്,ഷഫീഖ് കുറ്റിപ്പുറം എന്നിവര്‍ പങ്കെടുത്തു