നടന്‍ രാജേഷ് മാധവന്‍ വിവാഹിതനായി; വധു ദീപ്തി കാരാട്ട്

നടന്‍ രാജേഷ് മാധവന്‍ വിവാഹിതനായി. ദീപ്തി കാരാട്ടാണ് വധു. രാവിലെ ക്ഷേത്രത്തില്‍ വച്ച് നടന്ന ലളിതമായ വിവാഹ ചടങ്ങില്‍ അടുത്ത ബന്ധുക്കള്‍ മാത്രമാണ് പങ്കെടുത്തത്. ന്നാ താന്‍ കേസ് കൊട് എന്ന ചിത്രത്തിന്റെ ലൊക്കേഷനില്‍ വച്ചാണ് രാജേഷ് മാധവും ദീപ്തിയും കണ്ടുമുട്ടിയതും സുഹൃത്തുക്കളായതും, അത് പ്രണയത്തിലേക്ക് മാറിയതും. സിനിമയുടെ അസോസിയേറ്റ് ഡയറക്ടര്‍മാരില്‍ ഒരാളായിരുന്നു പാലക്കാട് സ്വദേശിയായ ദീപ്തി കാരാട്ട്. മറ്റ് മലയാളച്ചിത്രങ്ങളിലും ഹിന്ദി വെബ് സീരീസുകളിലും അസിസ്റ്റന്റ് ഡയറക്ടറായി ദീപ്തി കാരാട്ട് പ്രവര്‍ത്തിച്ചിട്ടുണ്ട്. കില്ലര്‍ സൂപ്പ്, ഇന്ത്യന്‍ പൊലീസ് ഫോഴ്സ്, ദഹാഡ്, സിതാര, അക്രോസ് ദ ഓഷ്യന്‍, കെയര്‍ഫുള്‍ തുടങ്ങിയവയില്‍ അസിസ്റ്റന്റ് ഡയറക്ടറായിരുന്നു ദീപ്തി.

ദിലീഷ് പോത്തന്റെ മഹേഷിന്റെ പ്രതികാരത്തിലൂടെ ബിഗ് സ്‌ക്രീനില്‍ പ്രത്യക്ഷപ്പെട്ട രാജേഷ്, പിന്നീട് ദിലീഷിന്റെ ‘തൊണ്ടിമുതലും ദൃക്‌സാക്ഷിയും’ എന്ന ചിത്രത്തില്‍ അസിസ്റ്റന്റ് ഡയറക്ടറായിരുന്നു. ദേശീയ പുരസ്‌കാരം നേടിയ തിങ്കളാഴ്ച നിശ്ചയം എന്ന ചിത്രത്തിന്റെ ഉള്‍പ്പടെ കാസ്റ്റിങ് ഡയറക്ടരാണ് രാജേഷ്. ‘സുരേശന്റെയും സുമലതയുടെയും ഹൃദയ ഹാരിയായ പ്രണയകഥ’ എന്ന ചിത്രത്തിലൂടെ രാജേഷ് നായക വേഷവും ചെയ്തു. നിലവില്‍ ദേവദത്ത് ഷാജി സംവിധാനം ചെയ്യുന്ന ‘ധീരന്‍’ എന്ന ചിത്രത്തിന്റെ പണിപ്പുരയിലാണ് രാജേഷ്.

spot_img

Related news

കാട്ടാക്കട കെ.എസ്.ആർ.ടി.സി ഡിപ്പോയിൽ ലൈംഗിക അതിക്രമം; അതിജീവിതയെ കണ്ടെത്തി; ബ്രൂസ്ലി ഷിബുവിനായി വലവിരിച്ച് പോലീസ്

തിരുവനന്തപുരം കാട്ടാക്കട കെ.എസ്.ആർ.ടി.സി ഡിപ്പോയിൽ വെച്ച് മാനസിക വെല്ലുവിളി നേരിടുന്ന സ്ത്രീയെ...

30 മുട്ടകൾക്ക് 31 കുഞ്ഞുങ്ങൾ! മുതിയാവിള രതീഷ് വിരിയിച്ചെടുത്തത് മൂർഖൻ കുഞ്ഞുങ്ങളുടെ വൻപടയെ

തിരുവനന്തപുരം പേയാട് പാമ്പ് പിടുത്തത്തിനിടെ ലഭിച്ച മുട്ടകൾ വിരിഞ്ഞപ്പോൾ പാമ്പ് സംരക്ഷകർ...

പാലക്കാട് സിപിഐഎമ്മിൽ ‘വിമത’ വിപ്ലവം; കൂട്ടരാജി, ഉടൻ പുതിയ പാർട്ടി കൺവെൻഷൻ!

പാലക്കാട് സിപിഐഎമ്മിൽ കനത്ത പ്രതിസന്ധി സൃഷ്ടിച്ചുകൊണ്ട് പാർട്ടിയിൽ കൂട്ടരാജി. ജില്ലാ നേതൃത്വവുമായി...

പിണറായി വിജയൻ പ്രതിപക്ഷ നേതാവാകുമോ? നിർണായക സിപിഐഎം പോളിറ്റ് ബ്യൂറോ യോഗം ഇന്ന് ഡൽഹിയിൽ

കേരളത്തിലെ അപ്രതീക്ഷിത നിയമസഭാ തിരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ, പിണറായി വിജയന്റെ ഭാവി...

കേരളത്തിൽ വേനൽ മഴ ശക്തമാകുന്നു; ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്

കേരളത്തിൽ വേനൽ മഴ കനക്കുന്നു. ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ചക്രവാതചുഴി ന്യൂനമർദമാകാൻ...