സ്വകാര്യ ബസും ബൈക്കും കൂട്ടിയിടിച്ച് ഡി വൈ എഫ് ഐ പ്രവർത്തകൻ മരിച്ചു

കുറ്റിപ്പുറം: സ്വകാര്യ ബസും ബൈക്കും കൂട്ടിയിടിച്ച് ഡി വൈ എഫ് ഐ പ്രവർത്തകൻ മരിച്ചു. സി പി ഐ എം ആലുങ്ങൽ ബ്രാഞ്ചംഗവും മുൻ തിരൂരങ്ങാടി ഏരിയ കമ്മറ്റിയംഗവുമായ മൂന്നിയൂർ വെളിമുക്ക് ആലുങ്ങൽ എൻ പി കൃഷ്ണന്റെ മകൻ ജോബിൻ (29) ആണ് മരിച്ചത്. ഇന്ന് പുലർച്ചെ രണ്ടോടെ എടപ്പാൾ – തവനൂർ റോഡിലാണ് അപകടം.സഹപാഠിയുടെ വിവാഹത്തിൽ പങ്കെടുത്ത്
ആലപ്പുഴയിൽ നിന്നും സുഹൃത്തിനോടപ്പം
ബൈക്കിൽ മടങ്ങുകയായിരുന്നു ജോബിൻ. പരിക്കേറ്റ സുഹൃത്ത് ആലുങ്ങൽ കാവുങ്ങൽ നാസറിന്റെ മകൻ അജ്നാസിനെ കോട്ടക്കലിലെ സ്വകാര്യാശുപത്രിയിൽ പ്രവേശിപ്പിച്ചു. ഡി വൈ എഫ് ഐ ആലുങ്ങൽ യൂണിറ്റ് കമ്മറ്റിയംഗമാണ് ജോബിൻ.

മാതാവ്: സുലോചന. സഹോദരിമാർ: ജിൻസി, ഡെയ്സി.

spot_img

Related news

ലോക ജലദിനത്തില്‍ മലപ്പുറം വളാഞ്ചേരി നഗരസഭയില്‍ കുടിവെള്ള വിതരണം ആരംഭിച്ചു

2023-24 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പെടുത്തിയാണ് 20 ലക്ഷം രൂപ വകയിരുത്തിയാണ് കുടിവെള്ളം...

പുതുതായി അനുവദിച്ച മംഗളൂരു – രാമേശ്വരം ട്രെയിനിന് മലപ്പുറം ജില്ലയിൽ സ്റ്റോപ്പില്ല

റെയില്‍വേ പുതുതായി പ്രഖ്യാപിച്ച പ്രതിവാര മംഗളൂരു - രാമേശ്വരം ട്രെയിനിന് മലപ്പുറം...

സ്കൂൾ ബസും സ്കൂട്ടറും കൂട്ടിയിടിച്ച് പി എസ് എം ഒ കോളേജ് വിദ്യാർത്ഥി മരിച്ചു

തിരൂരങ്ങാടി ചന്തപ്പടിയിൽ സ്ക്കൂൾ ബസ്സും ബൈക്കും തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഗുരുതര...

മീൻ പിടിക്കാൻ പോയ കടലിൽ വീണ് യുവാവ് മരിച്ചു

പരപ്പനങ്ങാടിയിൽ മത്സ്യം മീൻ പിടിക്കുന്നതിനിടയിൽ യുവാവ് കടലിൽ വീണ് മരിച്ചു. ഇന്ന്...

നിയന്ത്രണം വിട്ട ബൈക്ക് റോഡിലെ ഡിവൈഡറിലിടിച്ചുണ്ടായ അപകടത്തില്‍ യുവാവ് മരണപ്പെട്ടു

പൊന്നാനി തെക്കേപ്പുറം സ്വദേശി ചക്കരക്കാരന്റെ മുഹമ്മദ് അസറുദ്ധീന്‍(24) നാണ് മരണപ്പെട്ടത്.ഒരാള്‍ കോട്ടക്കല്‍...