താനൂർ ഓലപ്പീടികയിൽ സ്കൂട്ടറിന് പുറകിൽ ചരക്ക് ലോറി ഇടിച്ച് യുവാവിന് ദാരുണാന്ത്യം, താനൂർ കുന്നുപ്പുറം സ്വദേശി ജെജീഷ് ആണ് മരണപ്പെട്ടത്.ചൊവ്വാഴ്ച്ച രാവിലെ എഴരയോടെയാണ് സംഭവം. അപകടം നടന്നയുടൻ ഓടി കൂടിയ നാട്ടുകാർ യുവാവിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം തിരുരങ്ങാടി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.