കൊവിഡിന്റെ പുതിയ വകഭേദമായ ജെഎന്‍ 1 മറ്റ് രണ്ട് സംസ്ഥാനങ്ങളിലും കണ്ടെത്തി

കേരളത്തിന് പിന്നാലെ കൊവിഡിന്റെ പുതിയ വകഭേദമായ ജെ.എന്‍ 1ഗോവയിലും മഹാരാഷ്ട്രയിലും കണ്ടെത്തി. ഗോവയിലെ ചലച്ചിത്ര മേളയ്ക്ക് ശേഷമുള്ള പരിശോധനയില്‍ 18 പുതിയ കേസുകള്‍ കണ്ടെത്തുകയായിരുന്നു. മഹാരാഷ്ട്രയില്‍ രോഗലക്ഷണങ്ങളുള്ളവരില്‍ നടത്തിയ പരിശോധനയിലാണ് ജെ.എന്‍1 സ്ഥിരീകരിച്ചത്.

ആര്‍ടിപിസിആര്‍ പരിശോധന വര്‍ദ്ധിപ്പിക്കണമെന്നും സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശമുണ്ട്. ഇതിനെത്തുടര്‍ന്നാണ് ഗോവയിലും മഹാരാഷ്ട്രയിലും രോഗം സ്ഥിരീകരിച്ചത്.നിലവില്‍ മഹാരാഷ്ട്രയില്‍ 24 ആക്ടീവ് കേസുകളാണുള്ളത്. ഇതില്‍ ഒന്‍പത് എണ്ണം ഇന്നലെയാണ് കണ്ടെത്തിയത്. അയല്‍ സംസ്ഥാനമായ കര്‍ണാടകയിലും കൊവിഡ് കേസുകള്‍ വര്‍ദ്ധിക്കുകയാണെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്ത് വരികയാണ്. തുടര്‍ന്ന് കര്‍ണാടകയില്‍ 60 വയസിന് മുകളിലുള്ളവര്‍ക്ക് മാസ്‌ക് നിര്‍ബന്ധമാക്കി.

രാജ്യത്തെ ആക്ടീവ് കേസുകളില്‍ 88 ശതമാനവും നിലവില്‍ കേരളത്തിലാണ്. നിലവില്‍ രാജ്യത്ത് 1970 ആക്ടീവ് കൊവിഡ് കേസുകളാണുള്ളത്.

spot_img

Related news

എസ്എസ്എല്‍സി പരീക്ഷാഫലം ഇന്ന്; ഫലമറിയാം ഇങ്ങനെ…

തിരുവനന്തപുരം: 2025 ലെ എസ്.എസ്.എല്‍.സി പരീക്ഷാഫലപ്രഖ്യാപനം ഇന്ന്. വൈകിട്ട് മൂന്നു മണിക്ക്...

വളാഞ്ചേരി സ്വദേശിയായ 42 കാരിക്കാണ് രോഗം സ്ഥിരീകരിച്ചത്. പെരിന്തല്‍മണ്ണയിലെ ആശുപത്രിയില്‍ ചികിത്സയിലാണ് ഇവര്‍

കേരളത്തില്‍ വീണ്ടും നിപ ബാധ സ്ഥിരീകരിച്ചു. വളാഞ്ചേരി സ്വദേശിയായ 42 കാരിക്കാണ്...

സംസ്ഥാനത്ത് സ്വര്‍ണവില കുതിച്ചുയര്‍ന്നു; ഒരു പവന്‍ സ്വര്‍ണത്തിന് 73,000ന് മുകളില്‍

സംസ്ഥാനത്ത് സ്വര്‍ണവില കുതിച്ചുയര്‍ന്നു. ഒരു പവന്‍ സ്വര്‍ണത്തിന് ഇന്ന് 440 രൂപയാണ്...

‘സയ്ദ് മസൂദിന്റെ കേന്ദ്രങ്ങൾ തകർത്തു രാജപ്പാ’; പൃഥ്വിരാജിന് വീണ്ടും പൊങ്കാല

എംപുരാൻ സിനിമ റിലീസായതിന് പിന്നാലെ നാനാഭാ​ഗങ്ങളിൽ നിന്നും ഒട്ടേറെ വിമർശനങ്ങൾ ഏറ്റുവാങ്ങേണ്ടി...