റിയാദ്: മലയാളി കുടുംബം സഞ്ചരിച്ച വാഹനം മറിഞ്ഞു യുവതി മരിച്ചു. 4 പേര്‍ക്കു പരുക്കേറ്റു. മങ്കട വെള്ളില സ്വദേശി പള്ളിക്കത്തൊടി വീട്ടില്‍ ഹംസയുടെ ഭാര്യ ഖൈറുന്നിസയാണ് (40) മരിച്ചത്.
സൗദി സന്ദര്‍ശക വീസ പുതുക്കാന്‍ രാജ്യംവിടണമെന്ന നിയമം അനുസരിച്ച് ബഹ്‌റൈനില്‍ പോയി മടങ്ങുമ്പോള്‍ അല്‍ഖര്‍ജില്‍ നിന്നും 159 കി.മീ അകലെ സഹനയില്‍ ഇന്നലെ പുലര്‍ച്ചെയായിരുന്നു അപകടം.
ഖൈറുന്നിസയുടെ മകന്‍ മുഹമ്മദ് റൈഹാന്‍, കുടുംബ സുഹൃത്ത് കരുവാരക്കുണ്ട് സ്വദേശി മുജീബ്,
ഇദ്ദേഹത്തിന്റെ ഭാര്യ, കുട്ടി എന്നിവരെ പരുക്കുകളോടെ അല്‍ഖര്‍ജ് കിങ് ഖാലിദ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.