കോട്ടയത്ത് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു; ഉടമ അതീവ ഗുരുതരാവസ്ഥയില്‍

വാകത്താനം പാണ്ടഞ്ചിറയില്‍ കാര്‍ കത്തി ഉടമയ്ക്ക് ഗുരുതര പരിക്ക്. വാകത്താനം പാണ്ടഞ്ചിറ ഓട്ടുകാട്ടു സാബു (57)വിനാണ് ഗുരുതരമായി പരിക്കേറ്റത്. തീപിടിച്ച കാര്‍ പൂര്‍ണമായും കത്തിനശിച്ചു. ഓട്ടം കഴിഞ്ഞ് വീട്ടിലേക്ക് എത്തുന്നതിനിടെയാണ് അപകടം.

വീടിന് 20 മീറ്റര്‍ അകലെ വച്ചാണു സംഭവം. ചങ്ങനാശേരിയില്‍ നിന്ന് അഗ്‌നിരക്ഷാ സേന എത്തി തീയണച്ചാണ് ഉടമയെ പുറത്തെടുത്തത്. സാബു കാറില്‍ തനിച്ചായിരുന്നു. മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ച സാബുവിന്റെ ആരോഗ്യനില അതീവ ഗുരുതരമാണ്.

വാകത്താനം പോലീസ് സ്‌റ്റേഷനില്‍ നിന്നും എസ് ഐ തോമസ് ജോസഫ്, സിവില്‍ പോലീസ് ഓഫീസര്‍ അഭിലാഷ് മുരളി തുടങ്ങിയവരും അഗ്‌നി ശമനസേനാംഗങ്ങളും നാട്ടുകാരും ഉടന്‍ തന്നെ സ്ഥലത്തെത്തി രക്ഷാ പ്രവര്‍ത്തനം നടത്തി.

spot_img

Related news

കിണറ്റില്‍ വീണ കാട്ടുപന്നിയെ കറിവെച്ചു കഴിച്ച യുവാക്കള്‍ പിടിയില്‍

വളയം: കിണറ്റില്‍ വീണ കാട്ടുപന്നിയെ കൊന്ന് കറിവെച്ചു കഴിച്ച് യുവാക്കള്‍. സംഭവത്തില്‍...

ഇന്‍സ്റ്റഗ്രാം വഴി പരിചയം പതിനഞ്ചുകാരിക്ക് കഞ്ചാവ് നല്‍കി ബലാത്സംഗം ചെയ്ത കേസില്‍ രണ്ട് പേര്‍ അറസ്റ്റില്‍

മലപ്പുറം: പതിനഞ്ചുകാരിയെ കഞ്ചാവ് നല്‍കി ബലാത്സംഗം ചെയ്ത കേസില്‍ രണ്ട് പേര്‍...

ലഹരിക്കടിമയായ മകന്‍ അമ്മയുടെ കഴുത്തറുത്തു; പ്രതി കസ്റ്റഡിയില്‍

തൃശ്ശൂര്‍: കൊടുങ്ങല്ലൂരിലെ അഴീക്കോട് ലഹരിക്കടിമയായ മകന്‍ അമ്മയുടെ കഴുത്തറുത്തു. ഇന്നലെ രാത്രിയിലായിരുന്നു...

മിനി ഊട്ടിയില്‍ ടിപ്പര്‍ ലോറിയും ബൈക്കും കൂട്ടിയിടിച്ച് അപകടം; രണ്ട് വിദ്യാര്‍ത്ഥികള്‍ മരിച്ചു

മലപ്പുറം: മലപ്പുറം മിനി ഊട്ടിയിലുണ്ടായ വാഹനാപകടത്തില്‍ രണ്ടു വിദ്യാര്‍ത്ഥികള്‍ക്ക് ദാരുണാന്ത്യം. ടിപ്പര്‍...

നീലഗിരി യാത്രക്കാര്‍ നിരോധിക്കപ്പെട്ട പ്ലാസ്റ്റിക് ഉല്‍പന്നങ്ങള്‍ കൈവശം വച്ചാല്‍ 10,000 പിഴ

എടക്കര: നീലഗിരിയിലേക്കുള്ള യാത്രക്കാര്‍ നിരോധിക്കപ്പെട്ട പ്ലാസ്റ്റിക് ഉല്‍പന്നങ്ങള്‍ കൈവശം വയ്ക്കുന്നതായി കണ്ടാല്‍...