പാലക്കാട്: പേഴുംകരയില്‍നിന്ന് കാണാതായ 17-വയസുകാരന്‍ മരിച്ചു. പേഴുംകര സ്വദേശി അനസ് ആണ് മരിച്ചത്.ജോലിചെയ്യുന്ന കടയിലേക്ക് പോകുന്നു എന്നുപറഞ്ഞാണ് അനസ് വീട്ടില്‍നിന്നിറങ്ങിയത്. പിന്നീട് കാണാതാവുകയായിരുന്നു.
തൃശ്ശൂരില്‍ കെട്ടിടത്തിനു മുകളില്‍നിന്ന് ചാടി മരിക്കുകയായിരുന്നെന്ന് പോലീസ് അറിയിച്ചു. ചൊവ്വാഴ്ചമുതലാണ് അനസിനെ കാണാതായത്.വ്യാഴാഴ്ച പുലര്‍ച്ചെ 1.30-ഓടെയാണ് അനസ് ആറ് നില കെട്ടിടത്തിനു മുകളില്‍നിന്ന് ചാടി മരിച്ചു എന്ന വിവരം ലഭിച്ചത്. അനസ് വീടുവിട്ടിറങ്ങാനും മരിക്കാനുമിടയാക്കിയ കാരണം എന്താണെന്ന് വ്യക്തമല്ല.