തിരുവനന്തപുരം: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ പ്രചരിപ്പിച്ച സംഭവത്തില്‍ കേരള ലോ അക്കാദമി ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥി അറസ്റ്റില്‍. മലയിന്‍കീഴ് സ്വദേശി ശ്രേയസാണ് പോക്‌സോ കേസില്‍ അറസ്റ്റിലായത്.
പെണ്‍കുട്ടിയുടെ മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍ ഉള്‍പ്പെടെ ഇയാള്‍ പ്രചരിപ്പിച്ചിരുന്നു. പെണ്‍കുട്ടിയുടെ കുടുംബത്തിന്റെ പരാതിയില്‍ പൊലീസ് കേസെടുക്കുകയായിരുന്നു. ഇതിന് പിന്നാലെ ശ്രേയസ് ഒളിവില്‍ പോയി. വിളപ്പില്‍ശാല എസ്എച്ച്ഒയുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്.




