പോക്സോ കേസ്; നടനും മിമിക്രി കലാകാരനുമായ കൂട്ടിക്കല്‍ ജയചന്ദ്രനായി ലുക്കൗട്ട് നോട്ടീസ്

നടനും മിമിക്രി കലാകാരനുമായ കൂട്ടിക്കല്‍ ജയചന്ദ്രനായി ലുക്കൗട്ട് നോട്ടീസ്. നാല് വയസുള്ള കുട്ടിയെ പീഡിപ്പിച്ച കേസില്‍ കോടതി നടന് മുന്‍കൂര്‍ ജാമ്യം നിഷേധിച്ചിരുന്നു. കോഴിക്കോട് കസബ പൊലീസ് ആണ് ലുക്കൗട്ട് നോട്ടീസ് പത്രപരസ്യം നല്‍കിയത്. കസബ പൊലീസ് ആണ് നടനെതിരെ കേസെടുത്തിരുന്നത്. പ്രത്യേക അന്വേഷണസംഘമാണ് കേസ് അന്വേഷിക്കുന്നത്.

കഴിഞ്ഞ വര്‍ഷം ജൂണിലാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്. കുട്ടിയുടെ അമ്മയുടെ പരാതിയിലായിരുന്നു കേസെടുത്തിരുന്നത്. കുടുംബ തര്‍ക്കം മുതലെടുത്ത് കുട്ടിയെ കൂട്ടിക്കല്‍ ജയചന്ദ്രന്‍ പീഡിപ്പിക്കുകയായിരുന്നുവെന്നാണ് പരാതി. കേസില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നെങ്കിലും അറസ്റ്റ് രേഖപ്പെടുത്തിയിരുന്നില്ല. കേസില്‍ കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയിരുന്നു. നടന്‍ ഒളിവിലാണെന്നായിരുന്നു പൊലീസിന്റെ വിശദീകരണം.

അന്വേഷണം തുടരുന്നതിനിടെ ജയചന്ദ്രന്‍ കോഴിക്കോട് പോക്‌സോ കോടതിയില്‍ ജാമ്യാപേക്ഷ നല്‍കിയിരുന്നെങ്കിലും തള്ളിയിരുന്നു. തുടര്‍ന്ന് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. നടന്റെ അറസ്റ്റ് വൈകുന്നതില്‍ വിമര്‍ശനം ഉയരുന്നുണ്ട്.

spot_img

Related news

വി.ഡി. സതീശന്റെ സെക്രട്ടറി നിയമനം: ഹൈക്കമാൻഡിന് അതൃപ്തിയോ? പ്രതികരണവുമായി കെ.സി വേണുഗോപാൽ

മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ രത്തൻ യു. കേൽക്കറിനെ മുഖ്യമന്ത്രി വി.ഡി. സതീശന്റെ സെക്രട്ടറിയായി...

‘അമ്മ’യിലെ പൊട്ടിത്തെറി: നടൻ ടിനി ടോമിനെതിരെ ഗുരുതര ആരോപണങ്ങളുമായി അൻസിബ ഹസൻ

സിനിമാ താരങ്ങളുടെ സംഘടനയായ 'അമ്മ'യിൽ (AMMA) നിന്നുള്ള രാജിക്ക് പിന്നിലെ യഥാർത്ഥ...

വിഗ്രഹത്തിൽ വ്യാജൻ ചാർത്തി യഥാർത്ഥ സ്വർണം കടത്തി; കൊച്ചിയിൽ മേൽശാന്തി പിടിയിൽ!

കൊച്ചി ഓണക്കൂർ ദേവീ ക്ഷേത്രത്തിലെ വിഗ്രഹങ്ങളിൽ ചാർത്തിയിരുന്ന സ്വർണ പതക്കങ്ങൾ മോഷണം...

മന്ത്രി കെ.എം. ഷാജിയെ വാട്സാപ്പ് ഗ്രൂപ്പിൽ അധിക്ഷേപിച്ചു; പൊലീസ് ഉദ്യോഗസ്ഥന് സസ്പെൻഷൻ

വാട്സാപ്പ് ഗ്രൂപ്പിൽ മന്ത്രി കെ എം ഷാജിയെ വർഗീയവാദിയെന്ന് അധിക്ഷേപിച്ച് പൊലീസ്...

മഴ കനക്കും, മുന്നറിയിപ്പിൽ മാറ്റം; ഇന്ന് 9 ജില്ലകളിൽ യെല്ലോ അലർട്ട്! അടുത്ത 5 ദിവസം ജാഗ്രത!

സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം. 9 ജില്ലകളിൽ മഴ മുന്നറിയിപ്പ്. കൊല്ലം...