ആറ് മാസത്തിനിടെ മുങ്ങിമരിച്ചത് 47 വിദ്യാര്‍ഥികള്‍; ഏറ്റവും കൂടുതല്‍ മരണം മലപ്പുറത്ത്

മലപ്പുറം: സംസ്ഥാനത്ത് ആറ് മാസത്തിനിടെ ജലാശയങ്ങളില്‍ മുങ്ങിമരിച്ചത് 47 വിദ്യാര്‍ഥികള്‍. ഇവരില്‍ 44 പേരും പ്രായപൂര്‍ത്തിയാകാത്തവര്‍. ജലാശയങ്ങളില്‍ പതിയിരിക്കുന്ന അപകടങ്ങളെക്കുറിച്ചുള്ള അവബോധമില്ലായ്മയും നീന്തല്‍ അറിയാത്തതുമാണ് കുട്ടികള്‍ മുങ്ങി മരിക്കുവാനുള്ള പ്രധാന കാരണങ്ങള്‍. ഏപ്രില്‍ 28ന് സംസ്ഥാനത്ത് ഒറ്റ ദിവസം മുങ്ങി മരിച്ചത് ആറ് കൗമാരക്കാരാണ്.

പത്രമാധ്യമങ്ങളില്‍നിന്നുള്ള റിപ്പോര്‍ട്ടുകള്‍ പ്രകാരം തൃശൂര്‍-ആറ്, കോട്ടയം-അഞ്ച്, മലപ്പുറം-13, പാലക്കാട്-മൂന്ന്, കൊല്ലം-രണ്ട്, ആലപ്പുഴ-രണ്ട്, പത്തനംതിട്ട-നാല്, ഇടുക്കി-രണ്ട്, എറണാകുളം-ഒന്ന്, കണ്ണൂര്‍-രണ്ട്, വയനാട്-ഒന്ന്, കോഴിക്കോട്-മൂന്ന്, കാസര്‍കോട്-മൂന്ന് ജീവനുകളാണ് നഷ്ടമായത്.

കൂടുതല്‍ മരണങ്ങളും സംഭവിച്ചിട്ടുള്ളത് പുഴയില്‍ കുളിക്കുന്നതിനിടെയാണ്. വിനോദ സഞ്ചാരത്തിന്റെ ഭാഗമായി എത്തി പുഴയില്‍ കുളിക്കുന്നതിനിടെ മരിക്കുന്നതും കുളങ്ങളില്‍ വീണും കോള്‍പാടത്ത് മുങ്ങിയും പാറമടയിലെ വെള്ളക്കെട്ടില്‍ വീണും നീന്തല്‍ പഠിക്കുന്നതിനിടെയും മരിച്ച സംഭവങ്ങളും നിരവധിയാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. കഴിഞ്ഞ മാസം കണ്ണൂരില്‍ മകനെ നീന്തല്‍ പഠിപ്പിക്കുന്നതിനിടെ അച്ഛനും മകനും കുളത്തില്‍ മുങ്ങി മരിച്ചിരുന്നു.

spot_img

Related news

ലോക ജലദിനത്തില്‍ മലപ്പുറം വളാഞ്ചേരി നഗരസഭയില്‍ കുടിവെള്ള വിതരണം ആരംഭിച്ചു

2023-24 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പെടുത്തിയാണ് 20 ലക്ഷം രൂപ വകയിരുത്തിയാണ് കുടിവെള്ളം...

പുതുതായി അനുവദിച്ച മംഗളൂരു – രാമേശ്വരം ട്രെയിനിന് മലപ്പുറം ജില്ലയിൽ സ്റ്റോപ്പില്ല

റെയില്‍വേ പുതുതായി പ്രഖ്യാപിച്ച പ്രതിവാര മംഗളൂരു - രാമേശ്വരം ട്രെയിനിന് മലപ്പുറം...

സ്കൂൾ ബസും സ്കൂട്ടറും കൂട്ടിയിടിച്ച് പി എസ് എം ഒ കോളേജ് വിദ്യാർത്ഥി മരിച്ചു

തിരൂരങ്ങാടി ചന്തപ്പടിയിൽ സ്ക്കൂൾ ബസ്സും ബൈക്കും തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഗുരുതര...

മീൻ പിടിക്കാൻ പോയ കടലിൽ വീണ് യുവാവ് മരിച്ചു

പരപ്പനങ്ങാടിയിൽ മത്സ്യം മീൻ പിടിക്കുന്നതിനിടയിൽ യുവാവ് കടലിൽ വീണ് മരിച്ചു. ഇന്ന്...

നിയന്ത്രണം വിട്ട ബൈക്ക് റോഡിലെ ഡിവൈഡറിലിടിച്ചുണ്ടായ അപകടത്തില്‍ യുവാവ് മരണപ്പെട്ടു

പൊന്നാനി തെക്കേപ്പുറം സ്വദേശി ചക്കരക്കാരന്റെ മുഹമ്മദ് അസറുദ്ധീന്‍(24) നാണ് മരണപ്പെട്ടത്.ഒരാള്‍ കോട്ടക്കല്‍...